Connect with us

Uncategorized

ഈ അവസ്ഥ ഇനി ഇവിടെ ആര്‍ക്കും ഉണ്ടാകരുത്.. വ്യാജ വീഡിയോക്ക് എതിരെ ശക്തമായ നടപടികളുമായി രമ്യ സുരേഷ്.. ഇതുപോലെ ചെയ്യുന്നവരെ ഒക്കെ ഒരു പാഠം പഠിപ്പിക്കുക തന്നെ വേണം

Published

on

Advertisement

മലയാള സിനിമയിലെ ചെറിയ ഒരു ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു സഹ നടിയാണ് രമ്യ. നടി രമ്യ സുരേഷിന്റെ വ്യാജന ഗ്നവീഡിയോ എന്ന രീതിയില്‍ പ്രചരിക്കുന്നത്. ആലപ്പുഴ സൈബർ സെല്ലിൽ രമ്യ പരാതി നൽകി. രമ്യയുടെ മുഖം പോലെ കാണപ്പെടുന്ന ഒരു പെൺകുട്ടിയുടെതാണ് വീഡിയോ.

കുട്ടൻ പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശൻ എന്നീ ചിത്രങ്ങളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. രമ്യ സുരേഷിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ അമ്പത്തിയാറാമത്തെ കേസായിരുന്നു. സൈബർ പോലീസ് ഉടൻ തന്നെ കേസ് ഫയൽ ചെയ്തതായി രമ്യ പറഞ്ഞു.

Advertisement

സൈബർ പോലീസ് ഉടൻ തന്നെ കേസ് ഫയൽ ചെയ്തതായി രമ്യ പറഞ്ഞു. ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും രമ്യ കൂട്ടിച്ചേർത്തു. സമാനമായ കേസ് നിരവധി ഉണ്ടായിട്ടുണ്ട്. ഏകദേശം 56 കേസ് ഇതുപോലെ അവര്‍ക്ക് കിട്ടിയിട്ടുണ്ട്.

Advertisement

ഈ അടുത്ത ഇടക്ക് പുറത്ത് ഇറങ്ങിയ ഒരുപാട് ചര്‍ച്ച വിഷയമായ ഓപ്പറെഷന്‍ ജാവ എന്ന സിനിമയില്‍ സമാനമായ ഒരു സംഭവം ചിത്രികരിച്ചിരുന്നു. ഏകദേശം അതുപോലെ തന്നെയാണ് രമ്യ സുരേഷിന്‍റെ കാര്യത്തിലും ഉണ്ടായത് എന്ന് നമുക്ക് മനസിലാകും..

രമ്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്….
ഞാന്‍ രമ്യ സുരേഷ്. അത്യാവശ്യം കുറച്ച് സിനിമകള്‍ ചെയ്തു വരുകയാണ്. ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ ഇടാന്‍ കാരണം ഞാന്‍ എന്നെപറ്റി തന്നെ കണ്ടൊരു വിഡിയോയുടെ അടിസ്ഥാനത്തിലാണ്. എന്നെ പരിചയമുള്ള ഒരാള്‍ ആണ് രാവിലെ ഈ വിഡിയോയുടെ കാര്യത്തെപറ്റി പറയുന്നത്.

Advertisement

അദ്ദേഹം എന്റെ ഫോണിലേയ്ക്ക് ആ ഫോട്ടോയും വിഡിയോയും അയച്ചു തന്നു. എന്റെ ഫെയ്‌സ്ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വിഡിയോസുമാണ് അതില്‍ ഉണ്ടായിരുന്നത്. ആ കുട്ടിയുടെ ഫോട്ടോ കണ്ടാല്‍ എന്നെപ്പോലെ തന്നെ ഇരിക്കും എന്നതാണ് ഞെട്ടിക്കുന്ന സത്യം. ആ വിഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി.

Advertisement

എന്തു ചെയ്യണം ആരെ വിളിക്കണം എന്നറിയില്ല. കുറച്ചു സമയം കഴിഞ്ഞ് എന്റെ നാട്ടില്‍ തന്നെയുള്ള പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യം തിരക്കി. ആലപ്പുഴ എസ്പി ഓഫിസില്‍ ചെന്ന് ഇന്ന് തന്നെ പരാതി എഴുതി കൊടുക്കാന്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒരു വകപോലും കഴിക്കാതെ അപ്പോള്‍ തന്നെ എസ്പി ഓഫിസില്‍ പോയി പരാതി കൊടുത്തു.

പക്ഷേ, ഈ വിഡിയോ എത്രത്തോളം പേര്‍ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും. ഈ വിഡിയോ പ്രചരിക്കുന്നവര്‍ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാര്‍ഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും.

അവര്‍ക്കും ഇല്ലെ കുടുംബം. നമ്മുടേതല്ലാത്തൊരു വിഡിയോ എടുത്ത് സാമ്യം തോന്നിയതിന്റെ പേരില്‍ ഫോട്ടോസ് വച്ച് പ്രചരിക്കുന്നത് എന്ത് മനോവിഷമം കൊണ്ടാണ്. ഈ വിഡിയോ വന്നതോടെ എന്റെ പേജിലും മോശം കമന്റുകള്‍ വന്നു തുടങ്ങി. നിങ്ങളൊരു കാര്യം മനസിലാക്കണം, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല ഞാന്‍.

എന്റെ ജീവിതാവസാനം വരെ സിനിമയില്‍ നിന്നോളാമെന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. സിനിമ ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ എനിക്കില്ല. സിനിമയില്‍ നിന്നും കിട്ടുന്നതുകൊണ്ടല്ല ഞാന്‍ ജീവിക്കുന്നതും. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ തയാറുള്ള വ്യക്തി അല്ല ഞാന്‍. അത് ആദ്യം മനസിലാക്കണം.

എനിക്ക് മെസേജ് അയയ്ക്കും എന്നെ വേണ്ടാത്ത രീതിയിലും കാണുന്നവര്‍ അത് മാറ്റിവയ്ക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേകണ്ണിലൂടെ കാണാന്‍ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. രമ്യ പറഞ്ഞു.

ഇതുപോലെ ഉള്ള കാര്യങ്ങള്‍ ചെയുന്നവര്‍ക്ക് എതിരെ ശക്തമായ നടപെടി വേണം എന്നാണ് മിക്കവാറും അഭിപ്രായപ്പെടുന്നത് പക്ഷെ. ആളുകളുടെ മനോഭാവം മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇത്തരത്തില്‍ കേരളത്തിലും ഉണ്ടാകുന്നുണ്ട്.

Advertisement
Advertisement

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published.

Trending

Copyright © 2021 By : NEWS OF POST | Developed By : Apz Developer