Connect with us

Uncategorized

പ്രിയദര്‍ശന് തെറിപൂരം.. സോഷ്യല്‍ മീഡിയയിലെ വിമര്‍ശങ്ങള്‍ ഇങ്ങനെ… ബെട്ടിയിട്ട ബായത്തണ്ട് പോലെ ആയല്ലോ പ്രിയാ, തനിക്ക് പറ്റിയ പണി കോപ്പി അടി’;

Published

on

Advertisement

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ എത്തിയിരിക്കുകയാണ്.

Advertisement

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്തത്. അര്‍ധരാത്രി 12 ന് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു. വലിയ ആവേശത്തോടെയാണ് ചിത്രത്തെ ആരാധകര്‍ വരവേറ്റത്. പിന്നാലെ നിരവധി പേരാണ് സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്.

ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമാണ് സിനിമയെന്നാണ് പലരും കുറിച്ചത്. അതേസമയം സിനിമ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നാണ് ഒരു വിഭാഗം പ്രതികരിച്ചിരിക്കുന്നത്. ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ സംവിധായകന്‍ പ്രിയദര്‍ശന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ സൈബര്‍ ആക്രമണവും കടുത്തിട്ടുണ്ട്.

Advertisement

എല്ലാം കൊണ്ടും അടിപൊളി പടമെന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. മലയാളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച ചരിത്ര സിനിമയെന്നും ചിലര്‍ പറയുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗിനേയും പലരും പുകഴത്തുന്നു. വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും എല്ലാ കഥാപാത്രങ്ങളും അവസ്മരണീയമാണെന്നും എല്ലാവര്‍ക്കും സിനിമയില്‍ അവരുടേതായ ഇടമുണ്ടെന്നും പലരും പ്രതികരിച്ചു.

കുഞ്ഞു കുഞ്ഞാലിയായി എത്തിയ പ്രണവ് മോഹന്‍ലാല്‍ ആദ്യ അരമണിക്കൂറില്‍ സിനിമയെ ആവേശകൊടുമുടിയില്‍ എത്തിച്ചുവെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം .വിഎഫ്‌എക്സ് സാങ്കേതിക വിദ്യയെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു,സാബു സിറിലിന്റെ കലാസംവിധാനം, കപ്പല്‍ യുദ്ധങ്ങള്‍ ഗംഭീരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് തുടങ്ങിയ അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നു.

Advertisement

അതേസമയം സിനിമ പ്രതീക്ഷക്ക് ഒത്തുയര്‍ന്നില്ല എന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ഇതില്‍ രോഷം പ്രകടിപ്പിച്ച്‌ സംവിധായകന്‍ പ്രിയദര്‍ശനെതിരെ ഒരു കൂട്ടം സൈബര്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പേജിന് താഴെ നിരവധി തെറി കമന്റുകളാണ് നിറയുന്നത്. പ്രിയദര്‍ശന്‍ പറ്റാവുന്ന രീതിയില്‍ ഒരുക്കി വെച്ചിട്ടുണ്ട്. പക്ഷെ ഉള്ളിലുള്ളത് ജീവനില്ലാത്ത ഒരു തിരക്കഥയും ജീവനുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത കുറേ അഭിനേതാക്കളുമായി പോയി എന്നാണ് ഒരാളുടെ പ്രതികരണം. മലപോലെ വന്നത് എലി പോലി ആയി എന്നാണ് ചിലര്‍ പറയുന്നുത്.

ചില കമന്റുകള്‍ വായിക്കാം-‘ ആവശ്യമില്ലാത്ത ബന്ധങ്ങള്‍ പെരുപ്പിച്ച്‌ കാണിച്ച്‌ എന്തിനാ അണ്ണാ ലാഗ് അടിപ്പിച്ചേ’,ഒരാള്‍ കുറിച്ചു. ‘മരക്കാര്‍ അറബിക്കടലിന്റെ എലി … മലപോലെ വന്നത് എലിപോലെയായി. എന്തൊരു തള്ളായിരുന്നുപൈസ ഉണ്ടാക്കണേല്‍ ആള്‍ക്കാരെ പറ്റിക്കാതെ വേറെ വല്ല പണിക്കും പോടേയ്.. നിങ്ങളുടെ തള്ള് ഇതല്ലായിരുന്നല്ലോ?? ഒരു മര്യാദ വേണ്ടേ അണ്ണാ’, എന്നായിരുന്നു മറ്റൊരു കമന്റ്.

Advertisement

മക്കളെ ഒന്നും പറയാനില്ല.. എജ്ജാതി വധം.. മരക്കാര്‍ അല്ല കരിക്കാര്‍ ആതാണ് ബെസ്റ്റ് പേര്.. ടോര്‍ച് ഉണ്ടങ്കില്‍ എടുത്തിട്ട് പൊക്കൊളു പോയ കാശ് മൊതലാവണം എങ്കില്‍ കാപ്പിയും പപ്പ്സും കൂടെ കഴിക്കുക.. വന്നിട്ട് ഒരു തൊട്ടി വെള്ളത്തില്‍ നന്നായി ഒന്ന് കുളിക്കുക.. ഒന്ന് ഉറക്കെ നിലവിളിച്ചു നന്നായി ഒന്ന് കരയുക.. ശേഷം ഉറങ്ങുക.. ഇജ്ജാതി മൂഞ്ചിയ പടത്തിന് എന്തൊരു തള്ളായിരുന്നുന്റെ പോന്നോകുഞ്ഞാലി മരക്കാര്‍ അല്ല കുഞ്ഞാലി കരിക്കാര്‍’

100 കോടിക്ക് ഇരുന്ന് ഫുട്ടടിച്ചിട്ട് നാടകം എടുത്ത് വെച്ചിരിക്കുന്നു നാട്ടുകാരെ പറ്റിക്കാന്‍..
എല്ലാം ഏറ്റുവാങ്ങാന്‍ ഫാന്‍സുകാരുണ്ടല്ലോ’, എന്നായിരുന്നു മറ്റൊരു കമന്റ്. എന്നാലും താന്‍ ഈ നാടകത്തിന് എങ്ങനെ നാഷണല്‍ അവാര്‍ഡ് വാങ്ങി എന്നാണ് അറിയാത്തത് എന്ന് ചിലര്‍ ചോദിക്കുന്നു.

Advertisement
Advertisement

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published.

Trending

Copyright © 2021 By : NEWS OF POST | Developed By : Apz Developer