കൂടെവിടെ സീരിയലിൽ അൻഷിത സദാചാര സംസാരങ്ങള്‍ക്കുള്ള ചുട്ട മറുപടികൊടുത്തത് ഇങ്ങനെ .. അച്ഛനും അമ്മയും വിവാഹമോചിതരാണ്. ആരുടെയും സഹതാപം വേണ്ട.

0
115
Advertisement

സൂര്യ കൈമൾ എന്ന പേര് കേട്ടാൽ തിരിച്ചറിയാത്ത മലയാളികൾ ഉണ്ടാവില്ല. ടെലിവിഷൻ പ്രേമികളുടെ ഇഷ്ട പരമ്പരയായ ‘കൂടെവിടെ’ എന്ന സീരിയലിലെ സൂര്യ കൈമൾ എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ അത്രമേൽ പതിഞ്ഞിട്ടുണ്ട്. ഈ കഥാപാത്രത്തെ അനശ്വരമാക്കുന്നത് അഞ്ജിതയാണ്.

Advertisement

അതുകൊണ്ട് തന്നെ അഞ്ജിത ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ്. സൂര്യ കൈമൾ നായകനാകുന്ന ‘കൂടെവിടെ’ എന്ന പരമ്പരയിലെ നായിക അഞ്ജിതയാണ്. യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരം കൂടിയാണ് അഞ്ജി. ഇപ്പോഴിതാ തന്റെ വീഡിയോയ്ക്ക് ലഭിച്ച മോശം കമന്റുകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജി. താരത്തിന്റെ വാക്കുകൾ വായിക്കുക

Advertisement

”ഞാന്‍ കുറച്ച് കലിപ്പിലാണ്. ചില പേഴ്‌സണല്‍ കാര്യം സംസാരിക്കാനാണ് വന്നത്. കഴിഞ്ഞ ദിവസം എന്റെ വീട്ടിലെ നൂല്‌കെട്ടിന്റെ വീഡിയോ ഇട്ടിരുന്നു. ആ വീഡിയോയുടെ കമന്റുകള്‍ കണ്ടിട്ട് എന്താണ് സംഭവമെന്ന് ഞാന്‍ ചിന്തിച്ചു പോയി. പൊതുവെ ഞാന്‍ നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടി നല്‍കാറില്ല. അതിനെ പ്രോത്സാഹിപ്പിക്കണ്ട എന്നാണ് തീരുമാനം. പക്ഷെ ഇത് എന്റെ വീട്ടിലെ കാര്യം ആയത് കൊണ്ട് മറുപടി തരാം എന്ന് വിചാരിക്കുകയായിരുന്നു. നിങ്ങള്‍ക്ക് അറിയാനുള്ളത് ഞാന്‍ തന്നെ അറിയിക്കുന്നതല്ലേ നല്ലത്.

Advertisement

എന്റെ അച്ഛനും അമ്മയും വിവാഹ മോചിതരാണ്. പതിനേഴ്-പതിനെട്ട് വര്‍ഷമായി അവര്‍ പിരിഞ്ഞിട്ട്. വീഡിയോയില്‍ വാപ്പയുടെ ഭാര്യ എന്ന് പറഞ്ഞ് കാണിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയെയാണ്. അതിനെന്തിനാണ് ഇത്രയും ത്വര. എന്താണ് ഇത്ര അറിയാനുള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത് എനിക്ക് നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയാനും പങ്കുവെക്കാനുമാണ്. ബുദ്ധിയുള്ള ആര്‍ക്കും മനസിലാക്കുവന്നതേയുള്ളൂ അവര്‍ രണ്ടാം ഭാര്യയാണെന്ന്.

Advertisement

അത് പിന്നെ വിശദീകരിച്ച് പറയാനൊന്നും എനിക്ക് ഇഷ്ടമില്ല. പറയണമോ പറയണ്ടയോ എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണ്”താരം വളരെ ശക്തമായ ഭാഷയിൽ തന്നെ ആരാധകർക്ക് മറുപടി നൽകി ഹിന്ദു ആണോ മുസ്ലീം ആണോ ക്രിസ്ത്യന്‍ ആണോ എന്നാണ് വീഡിയോയ്ക്ക് താഴെ മൊത്തം കമന്റും. അറിഞ്ഞിട്ടെന്തിനാണ്? ഞാന്‍ ഒരു മനുഷ്യ സ്ത്രീയാണ്. ഒരു പെണ്‍കുട്ടിയാണ്. എനിക്ക് ജാതി പറയാന്‍ ഇഷ്ടമല്ല. ഞാന്‍ പള്ളിയിലും അമ്പലത്തിലും ക്രിസ്ത്യന്‍ പള്ളിയിലും പോകും.

അതെന്റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു ദ്രോഹവും ചെയ്യാതെ എനിക്ക് ഇഷ്ടമായ തരത്തില്‍ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് പറയാനുള്ളത് ഞാന്‍ യൂട്യൂബ് ചാനലിലൂടെ പറയാറുണ്ട്. പക്ഷെ ഈ കാര്യം വലിയൊരു സംഭവമാക്കി കുറേ പേര്‍ മെസേജ് അയക്കുന്നുണ്ട്. എന്റെ വീട്ടുകാര്‍ക്കും അയക്കുന്നുണ്ട്. അത് ആരാണ്, അതെന്താ അങ്ങനെ എന്നൊക്കെ ചോദിച്ചു കൊണ്ട്. അറിഞ്ഞിട്ട് എന്ത് കാര്യമാണുള്ളത്. എനിക്ക് നിങ്ങളോട് പറയാനുള്ളത് സന്തോഷമുള്ള കാര്യങ്ങളാണ്.

എനിക്ക് ആരുടേയും സിമ്പതി വേണ്ട. ഈ വീഡിയോ കണ്ട് എന്റെ ജീവിതകഥ ചോദിച്ച് പലരും കമന്റ് ചെയ്യുന്നുണ്ട്. അറിഞ്ഞിട്ട് എന്ത് കാര്യമാണ്? എന്റെ ജീവിതത്തില്‍ എനിക്ക് നിങ്ങളോട് പങ്കുവെക്കണം എന്ന് തോന്നുന്ന കാര്യം പങ്കുവെക്കും. എനിക്കാരുടേയും സിമ്പതി വേണ്ടി. എല്ലാവരും ജീവിതത്തില്‍ പൂര്‍ണമായും സന്തുഷ്ടരായിരിക്കില്ല. അവരവരുടേതായ വിഷമങ്ങളുണ്ടാകും. ഞാന്‍ എപ്പോഴും ചിരിച്ച് ഹാപ്പിയായി നടക്കുന്ന ആളാണ്. എന്ന് കരുതി ഞാന്‍ സങ്കടപ്പെട്ടിരിക്കുന്ന സമയവുമുണ്ട്.

അതൊക്കെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളാണ്. സെലിബ്രിറ്റി ആണെങ്കിലും എനിക്ക് വ്യക്തിപരമായ ജീവിതമുണ്ട്. അതില്‍ തലയിടാന്‍ പോകരുത്. എനിക്കും നിങ്ങള്‍ക്കും വ്യക്തിപരമായ കാര്യങ്ങളുണ്ടാകും. അതില്‍ നെഗറ്റീവ് കണ്ടെത്താന്‍ തുരന്ന് പോകുന്നത് എന്തിനാണ്? നെഗറ്റീവ് കമന്റിട്ടവരോട് ഇമ്മാതിരി കമന്റുകളുമായി വീണ്ടും വരരുതെന്നാണ് എനിക്ക് പറയാനുള്ളത്.

നിങ്ങളുടെ കമന്റുകള്‍ ഒരുപാട് പേരുടെ ജീവിതത്തിലും വിഷമമുണ്ടാക്കും. നമ്മളായിട്ട് എന്തിനാണ് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്. മറ്റുള്ളവരെ എങ്ങനെ സന്തോഷിപ്പിക്കാം എന്നല്ലേ ചിന്തിക്കേണ്ടത്. പിന്നെ ഞാന്‍ ഭയങ്കര ഓവര്‍ ആണെന്ന് ചിലര്‍ പറയുന്നത് കണ്ടു. അവരോട് പറയാനുള്ളത് ഞാന്‍ ഇങ്ങനെയാണ്. സൂര്യ കൈമള്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രമാണ്. എല്ലായിപ്പോഴും എനിക്ക് സൂര്യ കൈമളിയിരിക്കാന്‍ ആകില്ല. ഞാന്‍ എപ്പോഴും ചിരിച്ചും സന്തോഷിച്ചും നടക്കാന്‍ ആണ് ആഗ്രഹിക്കുന്നത്.

അതിനു മറ്റാരും അഭിപ്രായം പറയേണ്ട കാര്യമില്ല.പിന്നെ ചിലര്‍ പറയുന്നു എല്ലാവരോടും തലയില്‍ തുണിയിടൂ എന്ന്. എന്ത് കാര്യത്തിന്? നിങ്ങള്‍ മുസ്ലീം ആണെങ്കില്‍ നിങ്ങള്‍ നിങ്ങള്‍ തലയില്‍ തുണിയിട്ടോളൂ. എന്തിനാണ് ബാക്കിയുള്ളവരെ പാഠം പഠിപ്പിക്കാന്‍ നടക്കുന്നത്. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്ന് പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്. എന്തായാലും താരത്തിന്റെ യൂട്യൂബ് ചാനലിൽ കേറി കമന്റ് ഇടുന്ന ആളുകൾക്ക് ചുട്ട മറുപടിയാണ് ഇതിലൂടെ താരം തന്നെ നൽകിയിരിക്കുന്നത്.

PHOTO courtesy Anshitha instagram

PHOTO courtesy Anshitha instagram

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here