Uncategorized
വേല ഇറക്കിയ വേടന് അവസാനം മാപ്പ് പറഞ്ഞു.. മീടൂവില്‍ പെട്ട് മലയാളി റാപ്പര്‍






സംവിധായകൻ മുഹ്സിൻ പരാരിയുടെ സംഗീത ആൽബമായ ‘‘ഫ്രം എ നേറ്റീവ് ഡോട്ടർ’ ഭാഗമായി വേടന് വര്‍ക്ക് ചെയ്യുന്നതിനിടെയാണ് ആരോപണങ്ങൾ ഉയർന്നുവന്നത് മലയാളി റാപ്പർ വേടന്. ആൽബത്തിലെ എല്ലാ വര്‍ക്കുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് മുഹ്സിൻ പരാരി പിന്നീട് പ്രഖ്യാപിച്ചു.
വേടനെതിരായ ലൈംഗിക ആരോപണങ്ങൾ വളരെ ഗുരുതരമാണെന്നും അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണെന്നും മുഹ്സിൻ സോഷ്യൽ മീഡിയയിൽ പറഞ്ഞു. പ്രശ്നത്തിന് ന്യായമായ പരിഹാരം കണ്ടെത്തുന്നതുവരെ വീഡിയോ മറ്റു പ്രവര്‍ത്തനവും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഇതോടെ ഇതിനു പിന്നാലെ റാപ്പർ പിന്നീട് പരസ്യമായി ക്ഷമ പറഞ്ഞുകൊണ്ട് രംഗത്ത് എത്തി. തെറ്റുകൾ തിരുത്താനുള്ള ആത്മാർത്ഥമായ ആഗ്രഹത്തെക്കുറിച്ചാണ് പോസ്റ്റ് എന്ന് ‘വേടന്’ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു.
കാര്യങ്ങൾ ആഴത്തിൽ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതും സ്ത്രീകളെ വേദനിപ്പിച്ചു. ഇതിൽ ഖേദിക്കുന്നുവെന്ന് വേട്ടക്കാരൻ പറയുന്നു. അദ്ദേഹത്തിനെതിരെ ഉന്നയിച്ച വിമർശനങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ഉണ്ടായത്തിൽ ഞാൻ ഖേദിക്കുന്നു എന്നും പറഞ്ഞു.
ആ പോസ്റ്റ് ഇങ്ങനെയാണ്
പ്രിയമുള്ളവരേ,
തെറ്റ് തിരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്.എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരണപോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍, സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്ന് ഞാന്‍ ഒരുപാട് ഖേദിക്കുന്നു.
എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാം വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു. വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ എന്നില്‍ നിന്ന് മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണ്ണമായും ഞാന്‍ ബാദ്ധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.






ഇക്കാര്യത്തിൽ എന്റെ പെരുമാറ്റങ്ങളില്‍ പ്രകടമായ ചില ന്യൂനതകള്‍ ശ്രദ്ധിച്ച് താക്കീത് നല്‍കിയവരെ വേണ്ടവിധം മനസ്സിലാക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. എന്നില്‍ സ്ത്രീവിരുദ്ധമായ ഒരു ഉള്ളടക്കം വന്നു ചേര്‍ന്നിട്ടുണ്ടെന്ന് ഈ ദിവസങ്ങളില്‍ എന്നോട് സംസാരിച്ചവര്‍ ചൂണ്ടിക്കാണിച്ചു. എന്നിലെ സ്ത്രീ വിരുദ്ധതയുടെ ആഴവും അതിന്റെ പഴക്കമേറിയ അംശവും കണ്ടെത്തി ഉന്മൂലനം ചെയ്യാന്‍ തെറാപ്പി അടക്കമുള്ള ആവശ്യ സഹായങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നെ അല്പംപോലും ന്യായീകരിച്ചിട്ടില്ലാത്ത, സ്ത്രീപക്ഷത്തുനിന്ന് കൊണ്ട് എന്റെ അഹന്തയും നീക്കം ചെയ്യാന്‍ സഹായിക്കുന്നവരാണ് ഈ സമയത്തെ ശരിയായ സുഹൃത്തുക്കള്‍ എന്ന് ഞാന്‍ നന്ദിയോടെ തിരിച്ചറിയുന്നു. അനീതി നേരിടുന്ന എല്ലാവരോടും ഒപ്പം നിലയുറപ്പിക്കേണ്ട എന്നില്‍, സ്ത്രീവിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു. അതോടെ നീതിയെ കുറിച്ചു പറയാനുള്ള അവകാശമാണ് ഞാന്‍ നഷ്ടമാക്കിയതെന്ന് അവര്‍ ഓരോരുത്തരും എന്നെ ബോദ്ധ്യപ്പെടുത്തി. മാത്രവുമല്ല, എന്റെ പ്രിയപ്പെട്ടവര്‍കൂടി അനാവശ്യമായി വേദനിക്കുന്നതിനും ഞാന്‍ ഒരു കാരണമായി.
തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ ഇതിനു മുന്‍പില്ലാത്ത വിധം ഇക്കഴിഞ്ഞ 11 മാസത്തിനുള്ളിലാണ് വിപുലമായ ഒരു സൗഹൃദവലയം എനിക്കുണ്ടായത്. എന്നാല്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ കാണിക്കേണ്ട ജാഗ്രതയും കരുതലും വീണ്ടുവിചാരവും ഒക്കെ പിടിവിട്ടു പോയിട്ടുണ്ട്. ആത്മവിമര്ശനത്തിനും കാര്യമായി മുടക്കം സംഭവിച്ചിട്ടുണ്ട്. എന്നിലെ ആണത്തഹുങ്കും പൗരുഷ പ്രകടനങ്ങളും പ്രവര്‍ത്തികളും ചൂണ്ടിക്കാണിക്കപ്പെട്ട അതേ സമയങ്ങളില്‍ തിരുത്താനുള്ള ശേഷി എനിക്കുണ്ടായില്ല.
പുരുഷ മേധാവിത്തപരമായ മനോഭാവങ്ങള്‍ എത്രമാത്രം അപകടകാരമായ രോഗമാണെന്ന് മനസ്സിലാക്കുന്നു. അതിനെ എന്നില്‍ തന്നെ നിരന്തരം ചോദ്യം ചെയ്തും വിമര്‍ശനത്തെ ഉള്‍ക്കൊണ്ടും മാത്രമേ ഇനി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുള്ളു. പശ്ചാത്തപിക്കാനും സ്വയം തിരുത്തി ജീവിതം തുടരാനും കലചെയ്യാനും കഴിയണമെന്നും ഈ കടന്നു പോകുന്ന നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കുന്നു.






തുറന്നു പറയുന്ന സ്ത്രീയ്ക്ക്, അതേത്തുടര്‍ന്ന് ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങളെ തിരിച്ചറിയാതെ, ഏതെങ്കിലും വിധത്തില്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിനും ഞാന്‍ ഇവിടെ മാപ്പ് ചോദിക്കുന്നു. എന്നില്‍ കടന്നു കൂടിയ പല തെറ്റിദ്ധാരണകളും തിരുത്താനായി മാറിയിരിക്കുന്ന ഈ ദിവസങ്ങള്‍ക്കപ്പുറം പാടാനൊന്നും എനിക്കാവില്ലായിരിക്കാം.
വന്നിടത്തേയ്ക്കു തന്നെ മടങ്ങുമായിരിക്കാം… അറിയില്ലസ്ത്രീകളോടും, ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ട് ജീവിക്കാൻ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. ഇപ്പോള്‍ പറയുന്ന ഈ വാക്കുകളിലടക്കം ഞാന്‍ അറിയാത്ത ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്താനും സന്നദ്ധനാണ്. മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
-
PopularPosts12 months ago
ചെമ്പരത്തി സീരിയലിലെ നന്ദന ആരാണെന്ന് അറിയാമോ? തുണ്ട് പടത്തിലുടെ ശ്രദ്ധനേടിയ ആളാണ് പുള്ളിക്കാരി
-
PopularPosts12 months ago
ഇത് കുറവായത് കൊണ്ട് ബന്ധുക്കള്‍ പോലും എന്നെ വെറുതെ വിട്ടില്ല. ചെറുപ്പം മുതലേ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാന്
-
PopularPosts12 months ago
മുലയുട്ടല്‍ മാത്രമല്ല മാറിടത്തിന്റെ പണി, അതിനു വേറെയും കര്‍ത്തവ്യങ്ങള്‍ ഉണ്ട്.. അറിയില്ലെങ്ങില്‍ അറിയണം.. ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നു..
-
Uncategorized4 months ago
അനാർക്കലിയിലെ നദിറയുടെ ഇപ്പോഴത്തെ കോലം കണ്ടോ.. 🔥🔥😍 പ്രണയം അതൊരു വികാരമാണ് എന്ന് കാണിച്ചു തന്ന നടിയുടെ ഇപ്പോഴുത്തെ ലുക്ക് കണ്ടോ ആരും നോക്കി നിന്ന് പോകും🔥🔥😍…
-
PopularPosts12 months ago
രേഷ്മ, മറിയ. പഴയകാല മദാലസ നായികമാർ ഇപ്പോൾ എവിടെയാണ് ? ഒരന്വേഷണം
-
PopularPosts12 months ago
കല്യാണപെണ്ണിന്റെ വേഷം കണ്ട് മൂക്കത്ത് വിരല്‍ വെച്ച് വരന്…🔥🔥🔥🔥🔥🔥 ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ ചൂട് പിടിപ്പിക്കുന്നു.🔥🔥🔥👍👍
-
Uncategorized5 months ago
പ്രേഷകരുടെ പ്രിയ താരത്തിന്റെ പഴയ ലുക്ക് കണ്ടോ… ഇനിയയുടെ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ..
-
PopularPosts12 months ago
അതേ ഇന്നത്തേക്ക് ഞാൻ മതിയോ 😍😍… വൈറല്‍ ആകുന്ന പഴയകാല സിനിമയുടെ ക്ലിപ്പ്..🔥🔥 ഏറ്റെടുത്ത് ആരാധകര്‍ ❤️👍