മുടിയും മുലയും ഉള്ള പെണ്ണാണോ??? പെണ്ണിന്റെ ശരീരം പുരുഷന്റെ സ്വത്താണെന്നാണ് സ്ത്രീയുടെ പോലും ധാരണ. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ. ശ്രീവിധ്യയുടെ കുറിപ്പ് വൈറൽ.

in Entertainments

നൂറ്റാണ്ടുകൾക്കപ്പുറം പകർത്തി പോകുന്ന പലവിധ രീതികളും ചിട്ടകളും ഉണ്ട് നമുക്കിടയിൽ. പ്രത്യേകിച്ച് സ്ത്രീകളുടെ വിഷയത്തിൽ. ഓർത്തഡോക്സ് കുടുംബത്തിലാണ് ഇത്തരത്തിലുള്ള ചിന്തകൾ കൂടുതലും ഉടലെടുക്കുന്നത്.

പരമ്പരാഗത സ്ത്രീ ധാരണകളെ പൊളിച്ചെഴുതുന്ന ഉറച്ച ശബ്ദം ആണ് ശ്രീവിദ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കു വച്ചിട്ടുള്ളത്.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

“മുടിയും മുലയും ഉള്ള പെണ്ണാണോ “എന്ന ചോദ്യം ഓരോ പെണ്ണ് കാണൽ ചടങ്ങിനും ശേഷം പണ്ട് കാർന്നോർമാരും കാർണോർ ത്തികളും ഉയർത്തിയിരുന്നു എന്ന് മറന്നു കൂടാ .പുരുഷന്റെ കാഴ്ചയെ തൃപ്തിപ്പെടുത്താൻ സ്ത്രീക്കു വേണ്ടതെന്നു കരുതപ്പെടുന്ന രണ്ടു ബാഹ്യ അപ്പെൻഡേജുകളാണ് മുടിയും മുലയും ..സ്ത്രീ ശിക്ഷാ നടപടിയായും മുടി മുറിച്ച് പുള്ളി കുത്തുക എന്ന ആചാരം ഉണ്ടായിരുന്നുവല്ലോ .

അത് കൊണ്ടു മുറിച്ചിട്ട മുടിയും അഴിച്ചിട്ട മുടിയുമൊക്ക ഇത്തരം ” കാഴ്ച ” പ്പാടുകളെ ആശയപരമായി ബലപ്പെടുത്തുകയെ ഉള്ളൂ .പ്രതിരോധത്തിന്റെ ഭാഗമായി സ്ത്രീകൾ സ്വന്തം ഉടലിനെ കഷ്ടപ്പെടുത്തുന്നതിനോട് ,നഷ്ടപെടുത്തുന്നതിനോട് യോജിക്കുന്നില്ല .ഗതി കെടുമ്പോൾ നെഞ്ചത്ത് ആഞ്ഞാഞ്ഞു അടിക്കുന്ന സ്ത്രീക്ക് ആരോഗ്യം നഷ്ടപ്പെടും കാലം കൊണ്ട് …സ്വന്തം ശരീരത്തെ മാനിക്കേണ്ടതുണ്ട് ആദ്യം . അതിനോട് ഇഷ്ടവും കരുണയും തോന്നേണ്ടതുണ്ട് .

എന്തൊരു വൈകാരിക പ്രതിസന്ധിയിലും സ്ത്രീകൾ ആദ്യം ആക്രമിക്കുന്നത് സ്വന്തം ഉടലിനെയാണ് .അങ്ങിനെ ചെയ്യുമ്പോൾ അവർ പുരുഷനെ ,സമൂഹത്തെ ശിക്ഷിക്കുന്നുവെന്നാണ് സ്വയം കരുതുന്നത് .അത് എന്റെ ഉടൽ പുരുഷന്റെ സ്വത്താണ് എന്ന പരമ്പരാഗത ബോധ്യത്തിന്റെ തുടർച്ചയാണ് . ഇത്തരം പ്രതിരോധം കൊണ്ടു അതിനു കാരണക്കാരനായ പുരുഷനോ കണ്ടു നിൽക്കുന്ന പുരുഷനോ എന്ത് നഷ്ടമാണ് ഉണ്ടായിട്ടുള്ളത് ?

ശരീരത്തെ ഒരു പീഢിത വസ്തുവാക്കുന്ന ശീലത്തിൽ നിന്നു സ്ത്രീകൾ ബോധപൂർവം പിന്മാറണം .അത് ചരിത്രം നിർമിച്ച ഒരു ട്രാപ്പാണ് ..മുടി മുറിക്കുന്ന സ്ത്രീ ആത്യന്തികമായി പുരുഷനോട് പറയുന്നത് “ദാ ഞാൻ നിന്റെ ഒരു ലാവണ്യ കാഴ്ചയെ നശിപ്പിക്കുന്നു “എന്നാണ് .അത് വഴി ആ കാഴ്ചയുടെ പ്രതിലോമകാരിയായ പാരമ്പര്യത്തെ ഒന്ന് കൂടി പ്രതിഷ്ഠിച്ചു കൊടുക്കുകയാണ് ..അപരിഷ്‌കൃതമാണ് അത്തരം പ്രതിഷേധങ്ങൾ .

Leave a Reply

Your email address will not be published.

*