ഹോട്ട് ലുക്കിൽ ദുൽഖറിന്റെയും മമ്മൂട്ടിയുടേയും നായികയായി മനം മയക്കിയ സുന്ദരി..

in Uncategorized

മലയാള ചലച്ചിത്ര വീഥിയിൽ ഒരുപാട് ആരാധകരുള്ള താരമാണ് കാർത്തിക മുരളീധരൻ. ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം  മികവുള്ള അഭിനയ വൈഭവം കാഴ്ചവെക്കാൻ താരത്തിനു സാധിച്ചു. ചെയ്ത കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്നവയാണ്.

അരങ്ങേറ്റം തന്നെ ദുൽഖറിന്റെ നായികയായി സിഐ എന്ന സിനിമയിലൂടെ. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ആ കഥാപാത്രത്തിന് ലഭിച്ചത്. ദുൽഖറിനൊപ്പം വളരെ ഭംഗിയായി അഭിനയിച്ച്  മികച്ച പ്രേക്ഷക പ്രീതി നേടാനും ആ വേഷം  താരത്തെ സഹായിച്ചിട്ടുണ്ട്.

 ബാംഗ്ലൂർ സൃഷ്ടി സ്കൂൾ ഓഫ് ആർട്സിൽ ബാച്ചിലർ ഇൻ ക്രിയേറ്റീവ് ആർട്സ് വിദ്യാർത്ഥിനിയാണ് കാർത്തിക. അമൽ നീരദിന്റെ സിഐഎ എന്ന ചിത്രമാണ് ആദ്യ സിനിമ. അതിനു ശേഷം മമ്മൂട്ടി നായകനായ അങ്കിളിൽ ആണ് താരം അഭിനയിച്ചത്. അതും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു.

ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകളാണ് കാർത്തിക. സിനിമ പാരമ്പര്യമുണ്ട് എന്നതിനപ്പുറത്തേക്ക് മികച്ച അഭിനയവും ഭാവ പ്രകടനങ്ങളും കാഴ്ചവെച്ച്  മലയാള യുവ സിനിമ അഭിനയത്രീകളുടെ കൂട്ടത്തിൽ മുൻനിരയിൽ നിൽക്കാൻ താരത്തിന് സാധിക്കുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം തനിക്കിഷ്ടപ്പെട്ട ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തു നിന്നുള്ള ചിത്രം പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചിരുന്നു.  പൂക്കളിൽ മുഖമമർത്തിയ താരത്തിന്റെ ഫോട്ടോഷൂട്ടും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുകൾ കണ്ട് ആരാധകർ വളരെ അത്ഭുതത്തോടെയും സ്നേഹത്തോടെയും താരത്തോട് ചോദിക്കുന്നത് ഇതെന്ത് മാജിക്ക് ആണ് എന്നാണ്.  മെലിഞ്ഞ്  സുന്ദരിയായിരിക്കുന്നു എന്നാണ് ഭൂരിപക്ഷ ആരാധക അഭിപ്രായം.

Leave a Reply

Your email address will not be published.

*