പൊന്മുട്ടയിലെ ഹരിത പറക്കോടിന്റെ കിടിലൻ ഗ്ളാമർ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ..

സിനിമ സീരിയൽ താരങ്ങളെ പ്രേക്ഷകർ നെഞ്ചിലേറ്റിയതു പോലെ തന്നെ ഒരുപാട് ആരാധകരുള്ള താരങ്ങളാണ് വെബ് സീരീസിലെ അഭിനേതാക്കളും. വെബ് സീരീസുകളുടെ ഓരോ എപ്പിസോഡും വളരെ പെട്ടെന്ന് ആണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.

ഏറ്റവും കൂടുതൽ ആരാധകരുള്ള വെബ്സീരീസ് എന്ന ചോദ്യത്തിന് കരിക്ക് എന്നാണ് ഉത്തരം എങ്കിലും പൊന്മുട്ട എന്ന വെബ് സീരീസിനും ഒരുപാട് ആരാധകരുണ്ട്. വളരെ വ്യത്യസ്തമായ ആശയങ്ങളിൽ എപ്പിസോഡുകൾ പൊൻ മുട്ടയുടെ അണിയറ പ്രവർത്തകർ സംവേദനം ചെയ്യാൻ ശ്രമിക്കാറുണ്ട്.

പൊന്മുട്ട എന്ന വെബ്സീരീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹരിത പറക്കോട് ഒരുപാട് ആരാധകരാണുള്ളത്. തന്മയത്വം ഉള്ള ഭാവ പ്രകടനവും തനതായ അഭിനയ രീതിയും തന്നെയാണ് ഹരിതയുടെ ഹൈലൈറ്റ്. ചുരുങ്ങിയ എപ്പിസോഡ്കളിലൂടെ തന്നെ വളരെ മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന് ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം ആവാറുണ്ട്. പരസ്യ ചിത്രങ്ങളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയുമാണ് ഹരിതയെ പ്രേക്ഷകർ പരിചയപ്പെടുന്നത്.

ഹരിത ആദ്യമായി സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ദാറ്റ് കരിങ്കണ്ണൻ എന്ന വീഡിയോ ആയിരുന്നു. 2018 ലാണ് താരം ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിനെ ആദ്യ വീഡിയോകൾ തന്നെ ലഭിച്ചത്. അതു തന്നെയാണ് ഇപ്പോഴുള്ള പ്രേക്ഷക പിന്തുണയുടെ വലിയ കാരണവും.

തന്റെ ചാനലിന് പൊന്മുട്ട എന്ന പേര് വെക്കാൻ കാരണമെന്താണെന്ന് ചോദ്യത്തിന് ഹരിതയുടെ ഉത്തരം വളരെ രസകരവും ചിന്തനീയവും ആണ്. ജഗതി ശ്രീകുമാർ എന്ന അഭിനയ വൈഭവത്തോട് ഉള്ള ആരാധനയാണ് പേരിനു പിന്നിൽ. പൊന്മുട്ടയിടുന്ന താറാവ് എന്ന താരത്തിന്റെ ചിത്രം കണ്ടതിനു ശേഷമാണ് പേര് വെച്ചത്.

നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലി രാജിവച്ച ഹരിത ഇപ്പോൾ മറ്റൊരു സംരംഭം തുടങ്ങിയിട്ടുണ്ട്. യൂട്യൂബിൽ കേമി എന്ന പുതിയ ഒരു ചാനലിന് താരം തുടക്കം കുറിച്ചിരിക്കുന്നു. വളരെ രസകരമായ വീഡിയോകൾ ആണ് താരം ആ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത്.

പൊൻമുട്ടയിൽ വരുന്ന എപ്പിസോഡുകളും കെമി എന്ന ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളും വളരെ പെട്ടെന്ന് തരംഗമാവുന്നുതു പോലെതന്നെ ഹരിതയുടെ ഫോട്ടോകളും പ്രേക്ഷകർ വളരെ പെട്ടെന്ന് എടുക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ ഗ്ലാമറസ് ഗ്രൂപ്പിലുള്ള ഫോട്ടോകളാണ്.