ആ ലിപ്പ് ലോക്ക് ചെയ്യുമ്പോൾ ടോവിനോക്ക് ചമ്മൽ; എനിക്കത് ഇല്ലായിരുന്നു; സംയുക്ത മേനോൻ പറയുന്നു..!!

മലയാള സിനിമയുടെ വർത്തമാനത്തിൽ ഏറെ പ്രേക്ഷകപ്രീതിയും പിന്തുണയും ഉള്ള യുവ അഭിനേത്രിയാണ് സംയുക്ത മേനോൻ. പോപ്കോൺലൂടെ ആണ് താരം സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്നത് എങ്കിലും തീവണ്ടി എന്ന ചിത്രത്തിലുള്ള ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് താരം ചുവടുറപ്പിക്കുന്നത്. വളരെയധികം ശ്രദ്ധേയമായിരുന്നു തീവണ്ടിയിലെ കഥാപാത്രം.

ലില്ലി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളും മലയാള ചലചിത്ര വീഥിയിൽ താരത്തിനെ അഭിനയ വൈഭവത്തിൽ മാറ്റുകൂട്ടുന്നത് ആയിരുന്നു. താരം ആദ്യം അഭിനയിച്ചത് സഹനടിയുടെ റോളിലായിരുന്നു 2015 പോപ്കോൺലൂടെ ആണ് താരം സിനിമ അഭിനയരംഗത്തേക്ക് വരുന്നത്.

ലില്ലി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് തീവണ്ടി എന്ന സിനിമയിലെ കഥാപാത്രത്തെ തനിക്ക് ലഭിക്കുന്നത്. ലില്ലി എന്ന സിനിമക്ക് ശേഷം ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്ന് താരം പ്രതീക്ഷിച്ചു തന്നെയായിരുന്നു എന്നും താരം വെളിപ്പെടുത്തുന്നുണ്ട്.

താരത്തിന്റെ സിനിമ അഭിനയ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു തീവണ്ടി എന്ന ചിത്രത്തിൽ ടോവിനോ തോമസിനെ നായികയായത്. ആ ചിത്രത്തെ കുറിച്ചും അതിൽ ടോവിനോ കൂടെ അഭിനയിച്ചതിനെക്കുറിച്ചും താരമിപ്പോൾ വെളിപ്പെടുത്തിയ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ആ ചിത്രത്തിൽ കഥ പറഞ്ഞു വരുന്ന സമയത്ത് തന്നെ ലിപ്ലോക്ക് രംഗത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്നും സിനിമയുടെ പൂർണ്ണതയ്ക്ക് ആ രംഗം അത്യാവശ്യമായിരുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഏറ്റെടുത്തത് എന്നാണ് താരം പറയുന്നത്. വളരെയധികം പ്രതികരണങ്ങൾ ലിപ്‌ലോക്ക് രംഗം ഉൾപ്പെടുത്തിയ വിഷയത്തിൽ ചിത്രം നേരിട്ടിട്ടുണ്ട്.

അത്യാവശ്യമായ അഭിനയം എന്ന് മനസ്സിലാക്കിയത് കൊണ്ട് ആ രംഗം ചെയ്യാൻ തനിക്ക് ബുദ്ധിമുട്ട് തോന്നിയില്ല എന്നും താരം പറഞ്ഞു. പക്ഷേ ടോവിനോ തോമസിനെ ആ രംഗം ചെയ്യാൻ വളരെയധികം ചമ്മൽ ഉണ്ടായിരുന്നു എന്നാണ് സംയുക്തയുടെ വാക്കുകൾ. ചിത്രത്തിന് പൂർണതയ്ക്ക് ആവശ്യം ആയതുകൊണ്ട് അത് ചെയ്യുന്നതിൽ തനിക്ക് യാതൊരു മടിയും അനുഭവപ്പെട്ടില്ല എന്നും താരം വ്യക്തമാക്കുന്നു.