ഈ കണ്ണിറുക്കലിൽ വീഴാത്ത ആളുകളുണ്ടോ, ഞെട്ടിച്ച് പ്രിയ വാര്യറുടെ പുതിയ കിടിലൻ ചിത്രങ്ങൾ..

in Entertainments

ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ പ്രകാശ് വാരിയർ. നടിയായും മോഡലായും ഗായികയായും തിളങ്ങിയ താരം ഒരൊറ്റ സിനിമയിലൂടെയാണ് ഇന്ത്യയിലൊട്ടാകെ ശ്രദ്ധിക്കപ്പെട്ടത്. തന്റെ അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

2018 ലെ ഗൂഗിളിൽ ഏറ്റവുംകൂടുതൽ സേർച്ച് ചെയ്യപ്പെട്ട ഇന്ത്യൻ വ്യക്തി എന്ന അംഗീകരം പ്രിയ വാര്യർക്ക് സ്വന്തമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ഒമർലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലെ ഗാനത്തിൽ കണ്ണിറുക്കി കാണിച്ചാണ് താരം പ്രശസ്തിയർജിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 7 മില്യൺ ന്ന് അടുത്ത് ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇത്രയുമധികം ആരാധകരെ നേടിയെടുത്തത്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിൽ താരം ഒട്ടും പിന്നിലല്ല.

തരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നെഞ്ചിലും കൈയിലും ടാറ്റൂ അടിച്ചുള്ള താരത്തിന്റെ സുന്ദര ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

2019 ൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. മലയാളത്തിനു പുറമേ ഹിന്ദിയിലും തെലുങ്കിലും താരം വേഷമിട്ടിട്ടുണ്ട്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെയാണ് താരം ഹിന്ദിയിൽ അരങ്ങേറിയത്. ചെക്ക് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി.

ഒരുപാട് ഷോർട്ട് ഫിലിമുകളിലും പല പരസ്യങ്ങളിലും താരം തന്റെ മുഖം കാണിച്ചിട്ടുണ്ട്. തേർഡ് ഫ്ലിപ്പ്, കടലാസു തോണി എന്നീ ഷോർട്ട് ഫിലിമുകളിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹിന്ദിയിൽ ‘നെസ്റ്റ്ലി മഞ്ചിന്റെയും’ തെലുങ്കിൽ ‘സൗത്ത് ഇന്ത്യൻ ഷോപ്പിങ് മാൾ’ ന്റെയും പരസ്യത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Leave a Reply

Your email address will not be published.

*