കരിയറിൻ്റെ തുടക്കകാലത്ത് ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, പേടി മൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നത്, ഇന്ന് അതെല്ലാം ഓർക്കുമ്പോൾ കുറ്റബോധമുണ്ട് – മീന

in Entertainments

മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം 2 വിൽ മീനയാണ് മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകുട്ടിയുടെ ഭാര്യയായി അഭിനയിച്ചത്. മികച്ച പ്രകടനമാണ് താരം ആ സിനിമയിൽ കാഴ്ചവച്ചത്.

ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടം കരസ്ഥമാക്കിയ നടിയാണ് മീന. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

ബാലതാരമായി അഭിനയം ആരംഭിച്ച താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാർ നടന്മാരുടെ ഒപ്പം നായികവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു സമയത്ത് തമിഴ് സിനിമയുടെ അഭിവാജ്യഘടകം ആയിരുന്നു താരം.

ഒരുപാട് നടൻ മാരോടൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും, ഒരു വേഷം കൈകാര്യം ചെയ്യാൻ ഇതുവരെ താരത്തിന് സാധിച്ചിട്ടില്ല. അതിന്റെ വിഷമം താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മീന പറയുന്നതിങ്ങനെയാണ്

” മുപ്പതോളം നടൻമാരുടെ ഒപ്പം നായിക വേഷം കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒരു നെഗറ്റീവ് റോൾ ചെയ്യാൻ എനിക്ക് ഇതുവരെ പറ്റിയിട്ടില്ല. ഇത്രയൊക്കെ വർഷങ്ങൾ, ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തു. പക്ഷേ നെഗറ്റീവ് റോൾ എടുക്കാൻ എനിക്ക് ഇതുവരെ മനസ്സ് വന്നില്ല.

” നെഗറ്റീവ് റോൾ ചെയ്താൽ അത് എന്റെ ഇമേജിനെ ബാധിക്കുമോ എന്ന പേടിയായിരുന്നു എനിക്ക്. പക്ഷേ അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. എല്ലാ വേഷങ്ങൾ കൈകാര്യം ചെയ്യാൻ പറ്റണം,എങ്കിൽ മാത്രമേ ഒരു പൂർണ്ണ നടി ആകാൻ പറ്റും.” എന്ന് താരം കൂട്ടിച്ചേർത്തു.

തമിഴ് തെലുങ്ക് മലയാളം കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മീന. പിന്നണി ഗായികയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും താരം തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ അഭിനയമികവിന് ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

നാല് പ്രാവശ്യം തമിഴ്നാട് സ്റ്റേറ്റ് ഗവൺമെന്റിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയ താരമാണ് മീന. രണ്ടു പ്രാവശ്യം മികച്ച നടിക്കുള്ള നന്ദി അവാർഡ്, അഞ്ചു പ്രാവശ്യം സിനിമ എക്സ്പ്രസ് അവാർഡ് ജേതാവും കൂടിയാണ് താരം.

Leave a Reply

Your email address will not be published.

*