ചുവപ്പിൽ ബ്യുട്ടിഫുള്ളായി പ്രിയാ ആനന്ദ്… കൊച്ചുണ്ണിയിലെ നായിക തന്നെയാണോ…

in Entertainments

സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ട പ്രമുഖ നടിമാരിലൊരാളാണ് പ്രിയ ആനന്ദ്. മലയാളം തമിഴ് കന്നട ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

നടിയായും മോഡലായും തിളങ്ങിയ താരം 2009 മുതൽ സിനിമാലോകത്ത് സജീവമാണ്. താരം ആദ്യമായി അഭിനയിച്ചത് പുഗൈപടം എന്ന തമിഴ് സിനിമയിൽ ആണെങ്കിലും, താരത്തിന്റെ ആദ്യമായി റിലീസ് ചെയ്ത സിനിമ വാമനം ആണ്.

താരം ആദ്യമായി പ്രത്യക്ഷപ്പെട്ട രണ്ട് സിനിമകളും തമിഴ്ലാണ്. 2010 ൽ ബാഹുബലി ഫെയിം രാണ ദഗുപത്തി നായകനായെത്തിയ ലീഡർ എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറിയത്. 2012 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിന്ഗ്ലീഷ് ആണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഏകദേശം പത്ത് ലക്ഷത്തിനു അടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്നാണ് വൈറൽ ആവുക.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
All the light I Need.. എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്.

2017 ൽ പൃഥ്വിരാജ് നായകനായെത്തിയ ഹൊറർ സിനിമ എസ്രയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മലയാളത്തിൽ കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര സിനിമയിലും കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും താരം അഭിനയിച്ചു.

സിനിമയ്ക്ക് പുറമേ ചാരിറ്റി പ്രവർത്തനത്തിലും താരം സജീവമാണ്. തമിഴ്നാട് ആന്ധ്രപ്രദേശ് സേവ് ദ ചിൽഡ്രൻ ക്യാംപെയിൻ ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം. എ സിമ്പിൾ മർഡർ എന്ന വെബ്സീറീസിലും താരം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

*