“ഇത് ആ സുന്ദരിക്കൊച്ച് തന്നെയാണോ..” നയന്താര ചക്രവർത്തിയുടെ ന്യൂ ലൂക്ക് ഫോട്ടോസ് കണ്ട് ആരാധകർ..

in Entertainments

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് സിനിമാലോകത്ത് സജീവമായ താരമാണ് നയൻതാര ചക്രവർത്തി. 2005 മുതൽ അഭിനയരംഗത്ത് സജീവമായ താരം മോഡലായും നടിയായും തിളങ്ങിയിട്ടുണ്ട്.

ജയസൂര്യ, കുഞ്ചാക്കോ ബോബൻ, കാവ്യാ മാധവൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നയൻതാര ചക്രവർത്തി. പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചു.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 ലെ മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് ജേതാവ് കൂടിയാണ് താരം.

ബാലതാരമായി അരങ്ങേറിയ നയൻതാര ചക്രവർത്തിക്ക് ആരാധകരേറെയാണ്. മികച്ച അഭിനയം കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ നയൻതാര ബേബി നയൻതാര അല്ല. കൊച്ച് അങ്ങ് വലുതായി എന്നാണ് ആരാധകർ പറയുന്നത്.

താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ തന്നെയാണ് ഇതിനുള്ള കാരണം. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇന്സ്റ്റാഗ്രാമില് ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

മമ്മൂട്ടി ശ്രീനിവാസൻ പ്രധാനവേഷത്തിലെത്തിയ കഥ പറയുമ്പോൾ എന്ന സിനിമയുടെ തമിഴ് പതിപ്പായ കുസേലൻ, തെലുങ്ക് പതിപ്പായ കഥനായകുടു എന്നീ സിനിമകളിലാണ് താരം തമിഴിലും തെലുങ്കിലുമായി പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published.

*