ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാള മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലയളവിൽ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻമാരോടൊപ്പം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിലെ താരമൂല്യമുള്ള നടിമാരിലേക്ക് ഉയരുകയാണ് താരം. ഇതിനകം തന്നെ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു എന്നുള്ളത് അഭിനയമികവിനെ എടുത്തുകാണിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യൻ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ട് തരംഗം സൃഷ്ടിക്കാറുണ്ട്.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
മലയാള സിനിമയിലെന്നല്ല ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും അവധി ആഘോഷിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് മാലിദ്വീപ്. സാനിയ ഏറ്റവും അവസാനമായി ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയത ഫോട്ടോയും മാലിദ്വീപ്പിലെ ബീച്ചിൽ നിന്നുള്ളതാണ്. ഇതിലും ഹോട്ട് ലൂക്കിൽ ഇതിനു മുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.
മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യം രണ്ടു സിനിമയിൽ ബാലതാരമായി തിളങ്ങി യെങ്കിലും താരം മലയാളികൾക്കിടയിൽ കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത് ക്വീൻ എന്ന സിനിമയിലെ അഭിനയത്തോട് കൂടിയാണ്. പിന്നീട് താരം മലയാളത്തിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു.