മുസ്ലിം ഫാമിലിയിൽ നിന്ന് സിനിമ രംഗത്തേക്ക് കടന്ന് വന്നത് കൊണ്ട് കുടുംബക്കാരും, സുഹൃത്തുക്കളും ഞങ്ങളിൽ നിന്ന് അകന്നു..നടിയുടെ അനുഭവം ഇങ്ങനെ

in Entertainments

അഭിനയം ഒരിക്കലും അനുവദിക്കാത്ത കശ്മീരിലെ ഒരു ഓർത്തഡോൿസ്‌ കുടുംബത്തിലാണ് വളർന്നത്. എന്നെ തുടർപഠനത്തിന് ഡൽഹിയിലേക്ക് അയക്കാൻ ഒരു മടി കാണിച്ചിരുന്നു. പക്ഷേ പപ്പ എങ്ങനെയോ സമ്മതിപ്പിച്ചു. അവിടെ വച്ച് ഒരു സീരിയലിൽ അഭിനയിക്കാൻ വേണ്ടി ഓഡിഷന് എന്റെ ഫ്രണ്ട് എന്നോട് സജ്ജെസ്റ് ചെയ്തപ്പോൾ ഞാൻ പെട്ടെന്ന് തന്നെ പറ്റില്ല  എന്ന മറുപടിയായിരുന്നു കൊടുത്തത്.

പക്ഷേ ഫ്രണ്ട്സ് നിർബന്ധപ്രകാരം ഞാൻ ഓഡിഷൻ പങ്കെടുത്തു. ഡയറക്ടറെന്നെ  ഇഷ്ടപ്പെടുകയും ചെയ്തു സീരിയലിലെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ അവശ്യപ്പെടുകയും ചെയ്തു. വീട്ടുകാരെ അറിയിക്കാതെ ഞാൻ മുംബൈയിൽ പോയി. ഇരുപത് വയസ്സ് മാത്രമായിരുന്നു എനിക്ക്. എന്റെ ഫ്രണ്ട്‌സ് എന്നെ ഹെല്പ് ചെയ്ത്. ഈ വിഷയം ധൈര്യസമേതം അച്ഛനോട് പറയാൻ രണ്ട് ആഴ്ചയെടുത്തു.

അച്ഛൻ ദേഷ്യപ്പെട്ടു. എന്റെ അമ്മയുടെ കുടുംബക്കാരും, സുഹൃത്തുക്കളും നമ്മുടെ കുടുംബവുമായുള്ള ബന്ധം മുറിച്ചു. പക്ഷെ സീരിയൽ അവസാനിപ്പിക്കാൻ ഞാൻ തയാറായിരുന്നില്ല. സീരിയൽ ജനശ്രദ്ധ പിടിച്ചു പറ്റി. ഒരുപാട് വശീകരനത്തിനു ശേഷം, എന്റെ പഠിത്തം പൂർത്തിയാകുകയാണെങ്കിൽ മാത്രം അഭിനയിക്കാൻ സമ്മതിച്ചു തരാമെന്ന് അച്ഛൻ പറഞ്ഞു. അവസാനം എന്റെ ഒപ്പം നില്കാൻ എന്റെ രക്ഷിതാക്കൾ മുംബൈലോട്ട് താമസം മാറ്റി.

ഷൂട്ടിംഗ് ഒഴിവ് സമയത്ത് പഠിച്ചു പരീക്ഷ എഴുതി. ഫാമിലിയുടെ ടെൻഷൻ കുറഞ്ഞു വന്നു. മറ്റു ആൾകാർ പറയുന്നതു കാര്യമാക്കണ്ട എന്ന് ഞാൻ അമ്മയോട് പറയുന്നുണ്ടായിരുന്നു. പക്ഷെ അമ്മക്ക് അതത്ര എളുപ്പമായിരുന്നില്ല. രാജ്യത്ത് തന്നെ ഒന്നാം നമ്പറിലേക്ക് എന്റെ സീരിയൽ മാറി. അവാർഡുകളും ലഭിച്ചു.

ഒരുപാട് അവസരങ്ങൾ തേടി വന്നു. ബിഗ് ബോസ്സിൽ മത്സരിച്ചു. എന്റെ ജീവിതം അത് എന്റെ തീരുമാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. സിനിമയിൽ അഭിനയിക്കാൻ ടീവി ഷോ നിർത്താൻ തീരുമാനിച്ചിരിക്കുന്നു. കാന്നിസ് ഫിലിം ഫെസ്റ്റിവളിൽ പങ്കെടുത്തു. എല്ലാവരും എന്നെ സപ്പോർട്ട് ചെയ്തു.

ഈ വർഷം ഞാൻ ഒ ടി ടി പ്ലേറ്റ്ഫോമിലേക്ക് നീങ്ങി. അതിലെ ഒരു ചുംബന രംഗം അഭിനയിക്കാൻ നിർബന്ധിതയായി. പേരെന്റ്സ് നോട്‌ ചർച്ച ചെയ്തപ്പോൾ, സിനിമയുടെ ആവശ്യം പരിഗണിച്ചു സമ്മതിച്ചു. ഏറ്റവും കൂടുതൽ ആൾകാർ കണ്ട സിനിമയിൽ ഒന്നാണ് അത്.

ഇപ്പോൾ 11 വർഷമായി ക്യാമറക്ക് മുമ്പിൽ വരാൻ തുടങ്ങിട്ട്. ഒരുപാട് നേടാൻ കഴിഞ്ഞു. ഇപ്പോൾ അതിൽ അഭിമാനിക്കുന്നു.

Leave a Reply

Your email address will not be published.

*