ഒരുപക്ഷേ കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളത്തിലെ ഏറ്റവും ഗ്ലാമർ നടി ആരാണെന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം ഇനിയ ആയിരിക്കും. ഗ്ലാമറസായി ഉള്ള ഒരുപാട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത് തന്നെയാവാം ഇതിനുള്ള കാരണം.
ഇപ്പോൾ താരത്തിന്റെ റെഡ് എഫ് എം മലയാളത്തിലെ ആർ ജെ മെയ്ക്ക്നോടൊപ്പമുള്ള ഇന്റർവ്യൂ ആണ് വൈറലായിരിക്കുന്നത്. തികച്ചും ഓപ്പണായി അഭിപ്രായങ്ങൾ ആരാധകർക്ക് വേണ്ടി ആർ ജെ മൈക്കിന് മുമ്പിൽ തുറന്നു പറയുകയായിരുന്നു താരം.
“മലയാളികൾ പറയുന്നതുപോലെ തന്നെ ഗ്ലാമർ ലുക്ക്, ഹോട്ട് ഡോൾ, ഡാമിൻ ഹോട്, സൊ സെക്സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട്” എന്ന് താരം അഭിമുഖത്തിൽ ആദ്യം പറയുന്നുണ്ട്. ഒട്ടും മടികാണിക്കാതെയാണ് താരം കാര്യങ്ങൾ തുറന്നു പറയുന്നത്.
ഈ അഭിമുഖത്തിന് ഇടയിൽ താരം പറഞ്ഞ ഒരു കാര്യമാണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. “ഇനിയയുടെ യങ് കാലത്ത് ഗ്ലാമർ കാണിച്ചാലെ ആൾക്കാറ് കാണു.. 60-70 വയസ്സ് കഴിഞ്ഞ് കാണിച്ചാൽ ആരും കാണില്ല..” എന്നായിരുന്നു താരം പറഞ്ഞു വന്നത്.
താരം അഭിമുഖത്തിൽ വേറെയും കുറച്ചു കാര്യങ്ങൾ തുറന്നു പറയുന്നുണ്ട്. ഗ്ലാമർ വേഷത്തിൽ എത്തുന്നവർ എന്തിനും തയ്യാറെന്നും, അതുപോലെ എല്ലാം മൂടിപ്പുതച്ച് നടക്കുന്നവർ മാന്യർ ആണെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് താര വ്യക്തമായി പറയുന്നുണ്ട്.
മലയാളത്തിലൂടെ ആണ് താരം അഭിനയം ആരംഭിച്ചതെങ്കിലും, സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റൈൻ റൈൻ കം എഗൈൻ ഇന്ന് സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിയായി മാറുകയായിരുന്നു.
വാഗായി സൂടെ വാ എന്ന സിനിമയിലെ അഭിനയത്തിന് 2011 ൽ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് വരെ നേടിയ താരമാണ് ഇനിയ. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.