മലയാള സിനിമാ രംഗത്തും സീരിയൽ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. മലയാളികളുടെ പ്രിയങ്കരിയായ നടി ഒരുപാട് ടിവി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ആംഖർ ആയുള്ള താരത്തിന്റെ പ്രകടനം മികച്ചതാണ്.
താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. സാരിയിൽ ശാലീന സുന്ദരിയായും, ചിലപ്പോൾ ഗ്ലാമറസായും താരം പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നതിലും സാധിക മുന്നിലാണ്.
താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ ക്യാപ്ഷൻ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. “നിങ്ങളുടെ ചിന്തയാണ് ഇത് നല്ലതാണോ, മോശമാണോ എന്ന് നിശ്ചയിക്കുന്നത്.. നിങ്ങളുടെ ചിന്തയെ മാറ്റുക” എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സദാചാരവാദികളുടെയും, സൈബർ ആങ്ങളമാരുടെയും സ്ത്രീകളുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും നേരെയുള്ള ആക്രമണത്തിനെതിരെയാണ്, ഈ ക്യാപ്ഷൻ നൽകിയിരിക്കുന്നതെന്നാണ് ഊഹം. എന്തായാലും കാണുന്നവരുടെ കണ്ണിന്റെ കുഴപ്പമാണ് എല്ലാം എന്നാണ് താരം പറഞ്ഞുവരുന്നത്.
സാദിക അഭിനയ കുടുംബത്തിൽ നിന്നാണ് കടന്നുവരുന്നത്. അച്ഛൻ ഒരു ഡയറക്ടറും അമ്മ ഒരു അഭിനയത്രിയും കൂടിയാണ്. ബിസിനസ് മാൻ ബിബിൻ ആണ് താരത്തിന്റെ ഭർത്താവ്.
ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം മലയാളികൾക്ക് കൂടുതൽ അടുത്തറിയുന്നത്.
ഒരുപാട് ബ്രാൻഡുകളുടെ മോഡലായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലളിത ടെക്സ്റ്റൈൽസ് തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതാണ്. പല ആരോഗ്യ മാസികയുടെ കവർ പേജിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Leave a Reply