മഴവിൽ മനോരമ ചാനൽ മനുഷ്യ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് പരമ്പരകൾ സംപ്രേഷണം ചെയ്യുന്ന ചാനൽ ആണ്. അതുകൊണ്ടുതന്നെ വളരെ ക്രിയേറ്റീവ് ആയ പരമ്പരകൾ പ്രേക്ഷകർക്കു ലഭിക്കുന്നു. വളരെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ഒരുപാട് പരമ്പരകൾ ചാനലിൽ ഉണ്ടായി.
അടുത്തിടെ അവസാനിച്ച ഒരു കുടുംബ പരമ്പരയായിരുന്നു ജീവിതനൗക. വളരെ മികച്ച പ്രേക്ഷക പിന്തുണയായിരുന്നു അഭിനേതാക്കൾക്ക് ഓരോരുത്തർക്കും ലഭിച്ചുകൊണ്ടിരുന്നത്. മാർച്ച് 23നാണ് പരമ്പര അവസാനിച്ചത്. പരമ്പര അവസാനിച്ചെങ്കിലും അഭിനേതാക്കൾക്കുള്ള പ്രേക്ഷക പിന്തുണ അവസാനിക്കുന്നില്ല.
അഭിനേതാക്കൾ പങ്കുവെക്കുന്ന ചെറിയ വിശേഷങ്ങൾ പോലും വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ നൽകുകയും ചെയ്യാറുണ്ട്. ജീവിതനൗക എന്ന പരമ്പരയിലൂടെ സാജൻ സൂര്യയുടെ നായികയായി മിനിസ്ക്രീനിൽ ഒരുപാട് ആരാധകരെ നേടിയ താരമാണ് അഞ്ജന.
സാജൻ സൂര്യയുടെ നായികയായി സുമിത്ര എന്ന കഥാപാത്രത്തെയാണ് ജീവിതനൗക എന്ന പരമ്പരയിൽ അഞ്ജന കെ ആർ അവതരിപ്പിച്ചത്. താരത്തിന്റെ അഭിനയ വൈഭവത്തോടോപ്പം പരമ്പരയിലെ താരത്തിന്റെ വസ്ത്രധാരണവും താരത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു.
താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സജീവമായി ഇടപഴകുകയും ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി സംവദിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ്. ഇപ്പോൾ താരം പങ്കുവെച്ച സാരിയിൽ ഉള്ള പുതിയ ഫോട്ടോഷൂട്ടുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മോഹിപ്പിക്കുന്ന സൗന്ദര്യമാണ് സാരിയിൽ താരത്തിന് എന്നാണ് ആരാധക അഭിപ്രായം.
When you are green you’re growing എന്ന ക്യാപ്ഷനിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പച്ച സാരിയിൽ വളരെ മനോഹരമായ ചിത്രങ്ങൾ ആണ് താരം പങ്കുവച്ചവ.