കിടിലൻ ഫോട്ടോയുമായി അനുപമ. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ…

in Entertainments

ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് അനുപമ പരമേശ്വരൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം.

ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. മലയാളത്തിൽ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് തെലുങ്ക് കന്നട തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 9 മില്യൺ ന് അടുത്ത് ആരാധകർ ഉണ്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളത്തിലെ നടി എന്ന ബഹുമതി താരത്തിനാണ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ചത് കൊണ്ട് തന്നെയാണ് ഇത്രയും കൂടുതൽ താരത്തിന് ആരാധകർ ഉണ്ടാകാൻ കാരണം.

താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത സെൽഫി ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. Angry me എന്ന ക്യാപ്ഷൻ ആണ് താരം സെൽഫിക്ക് നൽകിയിട്ടുള്ളത്.

2015 ൽ നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമ ‘പ്രേമം’ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അതിൽ താരത്തിന്റെ വ്യത്യസ്തമായ മുടിക്ക് തന്നെ ആരാധകർ ഉണ്ടായിരുന്നു. പിന്നീട് താരത്തിന്റെ വളർച്ചയാണ് സിനിമാലോകം കണ്ടത്.

തൊട്ടടുത്തവർഷം നിതിൻ, സമാന്ത എന്നിവർ പ്രധാന വേഷത്തിലെത്തിയ “അ ആ” എന്ന സിനിമയിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറുന്നത്. പ്രേമം എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചു. ധനുഷ്, തൃഷ പ്രധാനവേഷത്തിലെത്തിയ “കൊടി” എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറുന്നത്.

പ്രേമം, ജെയിംസ് ആൻഡ് ആലീസ്, കൊടി, ജോമോന്റെ സുവിശേഷങ്ങൾ, തേജ് ഐ ലവ് യു, രാക്ഷസടു, മണിയറയിലെ അശോകൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. മണിയറയിലെ അശോകൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും താരം തിളങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

*