സ്വന്തം തീരുമാനപ്രകാരം ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് മണിക്കുട്ടൻ, ഞെട്ടലോടെ മത്സരാർഥികളും പ്രേക്ഷകരും.

മലയാളികൾ വളരെ ആകാംക്ഷയോടെ നോക്കിക്കാണുന്ന മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസിന് ആരാധകർ ഏറെയാണ്. ഓരോ ദിവസം കഴിയുമ്പോഴും ബിഗ് ബോസിന് പ്രേക്ഷകർ കൂടിക്കൊണ്ടു വരികയാണ്.

കലാ സാംസ്കാരിക രംഗങ്ങളിൽ തിളങ്ങിനിൽക്കുന്ന വ്യക്തികളാണ് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിരിക്കുന്നത്. ആദ്യം വന്ന പല മത്സരാർത്ഥികൾ പകുതിയിൽ വച്ച് എലിമിനേഷനിലൂടെ പുറത്തു പോവുകയും ചെയ്തിട്ടുണ്ട്. വൈൽഡ് കാർഡ് എൻട്രി യിലൂടെ അകത്തേക്ക് വന്നവരും ഉണ്ട്.

ഓരോ മത്സരാർത്ഥികളും മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ 3 അതിന്റെ അവസാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആരായിരിക്കും വിജയ് എന്ന ആകാംക്ഷയോടെയാണ് ആരാധകർ.

എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന ഒരു തീരുമാനമാണ് ബിഗ് ബോസ് ഹൗസിൽ കാണാൻ സാധിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള, ഏറ്റവും നല്ല മത്സരാർത്ഥിയായി കണക്കാക്കപ്പെടുന്ന സിനിമാനടൻ മണിക്കുട്ടന്റെ പെട്ടെന്നുള്ള ബിഗ് ബോസ് ഹൗസിൽ നിന്നുള്ള പിൻവാങ്ങൽ ആണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റിലെ ഇന്നത്തെ ബിഗ് ബോസിലെ പ്രമോ വീഡിയോ ആണ് ഇത് സൂചിപ്പിക്കുന്നത്. പ്രമോ വീഡിയോയിൽ പറയുന്നത് മണിക്കുട്ടൻ സ്വന്തം ഇഷ്ടപ്രകാരം ചില പ്രത്യേക കാരണത്താൽ ബിഗ് ബോസിൽ നിന്ന് പോവാൻ തീരുമാനിച്ചിരിക്കുന്നു എന്ന പ്രഖ്യാപനമാണ്.

പ്രേക്ഷകർ എന്നപോലെതന്നെ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയുള്ള ഏവരെയും ഞെട്ടിക്കുന്ന തീരുമാനം ആയിരുന്നു ഇത്. ബിഗ് ബോസ് ഹൗസിലെ മത്സരാർഥികൾ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. പ്രത്യേകിച്ചും ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയുള്ള ഡിമ്പലിന്റെയും സൂര്യയുടെയും പൊട്ടി കരച്ചിൽ ബിഗ് ബോസ് ഹൗസിൽ മണിക്കുട്ടന് ഉണ്ടായ പിന്തുണ മനസ്സിലാക്കിത്തരുന്നുണ്ട്.

എന്തായാലും എപ്പിസോഡ് പൂർണ്ണമായും കണ്ടതിനുശേഷം മാത്രമേ കാര്യങ്ങൾക്ക് ഒരു വ്യക്തത ഉണ്ടാകും. അതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും ആരാധകരും.