ദൃശ്യത്തിലെ വക്കീൽ വേറെ ലെവൽ.. എജ്ജാതി ലുക്ക്‌.. പുത്തൻ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് താരം

in Entertainments

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം 2 സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. സസ്പെൻസ് ത്രില്ലർ മൂവിയായ ദൃശ്യം ടൂവിന് വൻ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിച്ചത്.

ദൃശ്യം ടു വിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ എന്നും സ്ഥാനം ഉറപ്പിക്കുന്നതാണ്. മോഹൻലാലിനൊപ്പം തന്നെ ഭാര്യയായി അഭിനയിച്ച മീന, പോലീസ് വേഷത്തിലെത്തിയ മുരളീഗോപി എന്നിവരുടെ അഭിനയം എടുത്തു പറയാവുന്നതാണ്.

ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ വക്കീലായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട നടിയാണ് ശാന്തി പ്രിയ. യഥാർത്ഥ ജീവിതത്തിലും വക്കീൽ വൃത്തി ചെയ്യുന്ന താരം മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്. താരത്തിന്റെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകർ നൽകിയത്.

ദൃശ്യം ടൂ വിനു ശേഷം താരത്തെ മലയാളികൾ സോഷ്യൽ മീഡിയയിലൂടെ കൂടുതലും അറിയാൻ തുടങ്ങി. താരം തന്നെ ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയാണ് ഇപ്പോൾ. പല ഫോട്ടോഷൂട്ടിലും താരം ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറലായിരിക്കുകയാണ്. സാരിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേദിക ഫാഷൻ ന്റെ കോസ്റ്റ്യൂമിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരം ഇതുവരെ രണ്ടു മലയാള സിനിമയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദൃശ്യം 2 എന്ന സിനിമയിലാണ് ജനങ്ങൾ താരത്തെ കൂടുതൽ അടുത്തറിഞ്ഞതെങ്കിലും, ഇതിനുമുമ്പ് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഗാനഗന്ധർവൻ എന്ന സിനിമയിലും താരം വക്കീൽ വേഷം കൈകാര്യം ചെയ്തിരുന്നു.

പിഷാരടി സംവിധാനം ചെയ്ത സിനിമയായിരുന്നു ഗാനഗന്ധർവ്വൻ. അടുത്തതായി മോഹൻലാലിന്റെ പുറത്തിറങ്ങാൻ പോകുന്ന റാം എന്ന സിനിമയിലും താരം വേഷമിടുന്നുണ്ട്. ശാന്തി പ്രിയ വിവാഹിതയാണ്. ആരു എന്ന് പേരുള്ള നാലുവയസ്സുള്ള പെൺകുട്ടിയുടെ അമ്മയാണ് താരം.

Leave a Reply

Your email address will not be published.

*