ഇനി ഗ്ലാമർ വേഷങ്ങളിലേക്കില്ല.. പർദ്ദയിൽ കഴിയാനാണ് ഇഷ്ടം.. ഇപ്പോൾ ജീവിതം സന്തോഷകരം

in Entertainments

മോഹൻലാൽ നായകനായ അങ്കിൾ ബൻ എന്ന സിനിമയിലെ മറിയ എന്ന കൊച്ചു താരത്തെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. മറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോനിക്ക ആയിരുന്നു. ആദ്യ കാലഘട്ടത്  തമിഴ് തെലുങ്ക്  മലയാള സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി നിറഞ്ഞുനിന്നിരുന്ന താരമാണ് മോണിക്ക.

എൻ ആസൈ മച്ചാൻ എന്ന സിനിമയിലെ  അഭിനയിച്ചതിന് മികച്ച ബാലതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് വരെ മോനിക്കായ്ക്ക് ലഭിച്ചിട്ടുണ്ട്. ഏകദേശം 20 നടുത്ത് സിനിമകളിൽ ബാലതാരമായി അഭിനയിച്ച അതിനുശേഷമാണ് പ്രധാന വേഷത്തിൽ താരം സ്ക്രീനിലെത്തുന്നത്.

916 ആണ് ആരം അവസാനമായി അഭിനയിച്ച മലയാള സിനിമ. മിറാ ജാഗ്രത എന്ന തമിഴ്  സിനിമയോട് കൂടി അഭിനയം നിർത്തുകയായിരുന്നു. 2014 ലാണ് താരം അഭിനയത്തോട് വിട പറഞ്ഞത്. മതം മാറിയതിന്റെ  പിന്നാലെയാണ് അഭിനയം നിർത്തി എന്നാണ് വാദം.

2014 ൽ ഇസ്ലാം മതം സ്വീകരിക്കുകയും, ശേഷം മോണിക്ക എന്ന പേര് മാറ്റി എം ജി റഹിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 2015 ൽ മാലിക് എന്നയാളെ വിവാഹം കഴിച്ചു, ഇപ്പോൾ സുഗമായി ജീവിക്കുന്നു.

മതം മാറിയതിനു ശേഷം ഒരഭിമുഖത്തിൽ മതം മാറിയതിന്റെ കാരണം മോണിക്ക പറയുകയുണ്ടായി..

“പ്രണയം കാരണമോ പണം കാരണമോ ഞാൻ മതം മാറിയതല്ല, അത്തരത്തിലുള്ള ഒരാളല്ല ഞാൻ. എന്റെ സ്വയം ഇഷ്ടപ്രകാരമാണ് മതം മാറിയത്. എന്റെ രക്ഷിതാക്കൾ എനിക്ക് സപ്പോർട്ട് ആണ്. എന്റെ പേര് മാറ്റുന്നതിൽ എനിക്ക്  കണ്വിൻസ് അല്ലായിരുന്നു. ഏതായാലും പേര് എം ജി റഹിമ എന്ന് മാറ്റിയിട്ടുണ്ട്. എം എന്നാൽ മാരുതി രാജ്  എന്ന അച്ഛന്റെ പേരും, ജി, ഗ്രേസി എന്ന അമ്മയുടെ പേരുമാണ്.”

ഇപ്പോൾ താരം മാലിക് എന്ന ബിസിനസ് മാനിനോടൊപ്പം സന്തോഷമായി ജീവിക്കുന്നു.

Leave a Reply

Your email address will not be published.

*