സൗത്ത് ഇന്ത്യയിൽത്തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് നയൻതാര, മനസ്സിലനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ നടിയാണ്. തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന ലേബലിൽ അറിയപ്പെടുന്ന താരം ഇതിനോടകം മലയാളം, തെലുഗ്, കന്നഡ, തമിഴ് ഭാഷകളിൽ അഭിനയിച്ചു.
മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചതിന് ശേഷമാണു മറ്റു ഭാഷകളിൽ നയൻതാര അഭിനയിക്കുന്നത്. തമിഴിലും തെലുഗിലുമായി ഒരുപാട് സൂപ്പര്ഹിറ് സിനിമകൾ നടി ചെയ്തുകഴിഞ്ഞു.
തമിഴ് ഡയറക്ടർ വിഘ്നേഷ് ശിവനുമായി താരം കുറച്ചു കാലമായി പ്രണയത്തിലാണ്. അവർ ലോക് ഡൌൺ കാലത്തു വിവാഹിതരായി എന്ന വാർത്തകൾ പരന്നിരുന്നുവെങ്കിലും അവർ അതിനെക്കുറിച്ചു സ്ഥിരീകണം ഒന്നും നടത്തിയിട്ടില്ല. നയൻതാര ഒരു ചാനലിന് നൽകിയ പഴയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നയൻതാരയുടെ വാക്കുകൾ ഇങ്ങനെ : എന്റെ വീട്ടുകാർക്ക് ഇഷ്ടപെടുന്ന ഒരാളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ. വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഒളിച്ചോടി പോയി കല്യാണം കഴിക്കുക ഒന്നുമില്ല. എന്റെ വീട്ടുകാർ എന്നെ വളർത്തിയത് അങ്ങനെയല്ല. നിങ്ങൾ വിവാഹം കഴിക്കുന്നത് ഭാര്യ-ഭർത്താക്കന്മാരയി സമൂഹം അംഗീകരിക്കാൻ കൂടിയാണ്. അപ്പോൾ പിന്നെ എന്തിനാണ് ആരെയും അറിയിക്കാതെ ഞാൻ കല്യാണം കഴിക്കുന്നത്. അത് ഞാൻ ചെയ്യില്ല!! ഞാൻ അഭിമുഖം കൊടുക്കാത്തത് കൊണ്ട് ചില മാധ്യമങ്ങൾ എന്നെ കുറിച്ച് തോന്നിയത് എഴുതി വിടും..’ നയൻതാര പറഞ്ഞു.