ഒരാളുടെ മുമ്പിൽ നടുവിരൽ കാണിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട് ! ആൻ ശീതൾ..

in Entertainments

ഇതിപ്പോൾ മലയാളം സീരിയൽ സിനിമ നടിമാരുടെ തുറന്നുപറച്ചിലിന്റെയും വെളിപ്പെടുത്തലിന്റെയും ഘോഷയാത്രയാണ് സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ കാണാൻ സാധിക്കുന്നത്. ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തുറന്നു പറഞ്ഞുകൊണ്ടാണ് ഓരോരുത്തരും രംഗത്തുവരുന്നത്.

നടിമാരുടെ ജീവിതത്തിൽ ഉണ്ടായ കൈപ്പേറിയ അനുഭവങ്ങളും സന്തോഷങ്ങളും, അതല്ലെങ്കിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കാണാൻ സാധിക്കുന്നത്. അതുപോലെ ഒരു അനുഭവം തുറന്നു പറഞ്ഞു കൊണ്ട് വന്നിരിക്കുകയാണ് മലയാളത്തിലെ പ്രിയ നടി ആൺ ശീതൾ.

റെഡ് എഫ് എം ൽ ആർ ജെ മൈക്കിന് ഒപ്പമുള്ള അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞത്. ആരും തുറന്നു പറയാൻ മടിക്കുന്ന ഒരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.

ജീവിതത്തിൽ എപ്പോഴെങ്കിലും ആർക്കെങ്കിലും നടുവിരൽ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറലായത്..
താരത്തിന്റെ മറുപടി ഇങ്ങനെയാണ്..

” നടുവിരൽ കാണിച്ചിട്ടുണ്ട്.. ഫ്രണ്ട്‌സിനൊപ്പം കറങ്ങുമ്പോൾ ശല്യം ചെയ്ത പൂവാലനെ നടുവിരൽ കാണിച്ചിട്ടുണ്ട്.. സംഭവം എവിടെയാണ് നടന്നത് എന്ന് ചോദിച്ചപ്പോൾ.. ഇവിടെത്തന്നെ കൊച്ചിയിൽ ആണെന്നാണ് താരം മറുപടി നൽകിയത്.

ഏത് കൈ കൊണ്ടാണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ.. രണ്ടുകൈകൊണ്ടും എന്നാണ് താരം മറുപടി നൽകിയത്.. അങ്ങനെ ചെയ്തപ്പോൾ അയാളുടെ പ്രതികരണം എന്തായിരുന്നു എന്ന് ആർ ജെ യുടെ ചോദ്യത്തിന്.. നടുവിരൽ കാണിച്ച ഓടുകയായിരുന്നു എന്നാണ് ആൺ മറുപടി നൽകിയത്.

കുറഞ്ഞ സിനിമകൾ കൊണ്ട് മലയാളികൾക്കിടയിൽ അറിയപ്പെട്ട നടിയാണ് ആൻ ശീതൾ. ഇതുവരെ കേവലം മൂന്നു സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളത്. എസ്‌റ, ഇഷ്ക് എന്ന മലയാള സിനിമകളിലും, കാളിദാസ എന്ന തമിഴ് സിനിമയിലാണ് താരം അഭിനയിച്ചത്.

Leave a Reply

Your email address will not be published.

*