കരിക്ക് എന്ന വെബ്സീരീസ് അമേയ മാത്യു എന്ന കലാകാരിയുടെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായിരുന്നു. കാരണം കരിക്ക് എന്ന വെബ്സീരീസ്ലൂടെയാണ് അമേയ മാത്യു പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി നിലനിൽക്കുമ്പോൾ തന്നെ താരം മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്നു. കരിക്കിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ചിഞ്ചു മാത്യു എന്ന പേര് മാറ്റി അമേയ മാത്യു എന്ന പേര് താരം സ്വീകരിക്കുന്നത്.
വെറുമൊരു വെബ്സീരീസ്ലൂടെ മാത്രമല്ല മലയാള സിനിമയിലും താരം മുഖം കാണിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ആട് ടൂവിൽ അമേയ മാത്യു എന്ന കലാകാരിയുടെ മികച്ച അഭിനയം കാണാം. മിഥുൻ മാന്വൽ സംവിധാനം ചെയ്ത് ജയസൂര്യ പ്രാധന വേഷത്തിലെത്തിയ വളരെ വിജയകരമായ സിനിമയായിരുന്നു ഇത്.
ആട് ടു ആണ് താരത്തിന്റെ ആദ്യചിത്രം. അതിനുശേഷം ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തു. പക്ഷേ കരിക്ക് വെബ് സീരീസിലെ താരത്തിന്റെ കഥാപാത്രമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരത്തിന് ഒരുപാട് ഫോളോവേഴ്സാണ്. സ്വന്തം ഫോട്ടോകളും വിശേഷങ്ങളും പങ്കു വെക്കുന്നത്തിന്റെ കൂടെ തന്നെ സമൂഹത്തിൽ നടക്കുന്ന നിഖില കാര്യങ്ങളിലും തന്റെതായ അഭിപ്രായങ്ങൾ തുറന്നു പറയുകയും സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യാറുണ്ട്.
താരത്തിനു ഫോളോവേഴ്സ് ഏറെ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോകൾ നിമിഷങ്ങൾക്കകം തന്നെ തരംഗമായി പ്രചരിക്കുകയും വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.
ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോസ് കാണാൻ സാധിക്കുന്നത്. കറുപ്പിന്റെ ഏഴ് അഴകുമായി പ്രേക്ഷകരുടെ പ്രിയ താരം വീണ്ടും വന്നു എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ഉള്ള അഭിപ്രായങ്ങളും കമന്റുകളും. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് ലഭിക്കുന്നത്.