ഞാൻ എന്നും സംഘപുത്രി തന്നെ.. BJP ഒരു സീറ്റ് നേടിയില്ലെങ്കിലും എന്റെ വോട്ട് എന്നും ബിജെപിക്ക് മാത്രം…

in News

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളും അതുമായി ബന്ധപ്പെട്ട വാർത്തകളും ട്രോളുകളും ആണ്. രാഷ്ട്രീയപരമായ ഒരുപാട് പേരുടെ വിവാദ പ്രസ്താവനകളും ഇതിൽ പെടും.

ഇപ്രാവശ്യം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുപാട് സിനിമ-സീരിയൽ മേഖലയിലെ പ്രമുഖരും ഉണ്ടായിരുന്നു. അവരിൽ പ്രധാനപെട്ടവരായിരുന്നു സുരേഷ് ഗോപി, മുകേഷ്, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ. മുകേഷ് ഒഴികെ ബാക്കിയുള്ള സിനിമ നടന്മാര് പരാജയമാണ് ഏറ്റുവാങ്ങിയത്.

രാഷ്ട്രീയ നിലപാടിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ സിനിമാ താരങ്ങളാണ് കൃഷ്ണകുമാറും, ലക്ഷ്മി പ്രിയയും. ഇരുവരും ബിജെപി വക്താക്കൾ ആണ് എന്നുള്ളത് മറ്റൊരു കാര്യമാണ്.

കേരളത്തിൽ ബിജെപി ഒരു സീറ്റും ലഭിക്കാതെ പരാജയപ്പെട്ടപ്പോൾ, ഇവർ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. പക്ഷെ അതിനെതിരെ തുറന്നടിച്ചുകൊണ്ട് എഫ്ബിയിൽ ഒരു കുറിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് പ്രിയതാരം ലക്ഷ്മിപ്രിയ.

താരത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്…

💪✍️🤝എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിയ്ക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ “ഇയാൾക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ “? എന്ന് ചോദിയ്ക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു ‘എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ‘ കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തിൽ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്. സംശയമുള്ളവർക്ക്‌ വായിച്ചു നോക്കാം. ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.

അഞ്ചിൽ നിന്ന് പത്തിലേക്കുയർന്നപ്പോ സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയമവസാനിപ്പിയ്ക്കുകയും ലീഡർമാർ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടിൽ 45 ഉം നേടി ഞാൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു…….

പറഞ്ഞു വന്നത് രണ്ടു കാര്യങ്ങൾ ആണ്.തോൽപ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്.നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും. ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും.

എന്ന്, ലക്ഷ്മി പ്രിയ ഒപ്പ്

Leave a Reply

Your email address will not be published.

*