ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ കോടി കണക്കിൽ ആരാധകരുള്ള ബോളിവുഡ് താരസുന്ദരി ആണ് പ്രിയങ്കചോപ്ര. 18 ആം വയസ്സിൽ തന്നെ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ നടിയാണ് പ്രിയങ്ക ചോപ്ര. ആരും കൊതിക്കുന്ന ദേഹസൗന്ദര്യം ഉള്ളതുകൊണ്ട് തന്നെ ദേശത്തും വിദേശത്തും ആയി ഒരുപാട് ആരാധകവൃന്ദത്തെ വളർത്തിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
രണ്ടായിരത്തിലാണ് പ്രിയങ്ക ചോപ്ര ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത്. അതിനുശേഷം 20 വർഷങ്ങൾ കഴിഞ്ഞെങ്കിലും തന്റെ സൗന്ദര്യത്തിന് യാതൊരുവിധ കോട്ടം വരുത്താതെ തന്നെ മൈന്റൈൻ ചെയ്തു പോകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
തന്നെക്കാൾ പ്രായം കുറഞ്ഞ നിക്ക് ജോൺസ്മായുള്ള താര ത്തിന്റെ റിലേഷൻഷിപ്പ് സോഷ്യൽ മീഡിയകളിൽ വൻ ചർച്ചയായിരുന്നു. ഇരുവരും ഒരുപാട് ഫാഷൻ പരേഡ് കളിൽ ഒരുമിച്ച് എത്തിയിട്ടുണ്ട്.
പല പരിപാടികളിലും ബോളിവുഡ് താരസുന്ദരിമാർ കാർപെട്ടിലൂടെ വാക് ചെയ്യുന്നത് അദ്ഭുതത്തോടുകൂടി നോക്കി കാണുന്നവരാണ് ആരാധകർ. പ്രത്യേകിച്ചും അവരുടെ വസ്ത്രങ്ങൾ. കാരണം പ്രത്യക്ഷത്തിൽ നമുക്ക് കാണുമ്പോൾ അത് അഴിഞ്ഞ് പോകും എന്നമട്ടിൽ ആയിരിക്കും.
ഇത്തരത്തിലുള്ള ഒരു അമളി അനുഭവമാണ് പ്രിയങ്ക ചോപ്ര പറഞ്ഞുവരുന്നത്. അതായത് പരിപാടി നടന്നുകൊണ്ടിരിക്കെ വസ്ത്ര അഴിഞ്ഞു പോകുന്ന അവസ്ഥയിലേക്ക് വരെ എത്തിയിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര ഈ കാര്യം വെളിപ്പെടുത്തിയത്. രണ്ടായിരത്തിൽ ലോകസുന്ദരിപ്പട്ടം നേടിയ ചടങ്ങിൽ ആണ് ഈ അനുഭവം താരത്തിന് ഉണ്ടായത്. അന്നു ധരിച്ചിരുന്ന വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്തു വെച്ചിരിക്കുകയായിരുന്നു. ആ വസ്ത്രം ധരിക്കുമ്പോൾ തന്നെ ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടിരുന്നു. വസ്ത്രം അഴിഞ്ഞു പോകുമോ എന്ന ചെറിയ ഭയം മനസ്സിലുണ്ടായിരുന്നു.
വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. സ്റ്റേജിലെത്തിയതോടുകൂടി ശരീരത്തിന്റെ ടേപ്പ് ഓരോന്നായി അഴിയാൻ തുടങ്ങി. കയ്യിൽ നിന്ന് പോകും എന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ. കൈകൂപ്പി പിടിച്ച് വസ്ത്രത്തെ നെഞ്ചോട് ചേർത്തു. അതുകൊണ്ട് അന്ന് ഒരു വലിയ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടുകയുണ്ടായി. കാണികൾ വിചാരിച്ചത് ഞാൻ കൈകൂപ്പി നിൽക്കുകയാണെന്നാണ്, പക്ഷേ ഞാൻ കൈകൂപ്പിയത് എന്റെ വസ്ത്രത്തെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു.
2018 മെറ്റ് ഗാലെയിൽ ഇതുപോലത്തെ മറ്റൊരനുഭവം ഉണ്ടായിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.