കേരളത്തിൽ നിന്ന് ഐശ്വര്യ റായ് എന്ന് പറഞ്ഞു സാമൂഹിക മാധ്യമങ്ങളും, പ്രധാന വാർത്ത ചാനലുകളും ചർച്ച ചെയ്ത പേരാണ് അമൃത സജു. പെട്ടന്ന് തന്നെ മലയാളികൾക്കിടയിൽ തരംഗമാകാൻ അമൃതക്ക് സാധിച്ചു.
ടിക്ക്റ്റോക്കിലൂടെയാണ് താരം പ്രശസ്തയായത്. ഐശ്വര്യ റായ് യോട് സാദൃശ്യമുള്ള താരം ഐശ്വര്യയുടെ വീഡിയോ തന്നെയായിരുന്നു കൂടുതലും ടിക് ടോക്കിലൂടെ ചെയ്തു കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് വൈറൽ ആവാനും അമൃതയ്ക്ക് സാധിച്ചു.
ടിക്ടോക് ഇന്ത്യയിൽ നിരോധിച്ചേങ്കിലും താരം ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു. തന്റെ പുതിയ ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ താരം തീരുമാനിക്കുകയായിരുന്നു. താരത്തിന് ഏകദേശം മൂന്നു ലക്ഷത്തോളം ഫോളോവേഴ്സാണ് ഉള്ളത്.
ഈയടുത്ത് ഒരു അഭിമുഖത്തിൽ അവതാരക, ഐശ്വര്യ റായ് മാത്രമല്ല, തനിക്ക് ദീപിക പദുകോനെയുടെ സാദൃശ്യം കൂടിയുണ്ട് എന്ന് പറഞ്ഞപ്പോൾ, ഈ വിഷയം എന്നോട് പല ആൾക്കാരും പറഞ്ഞിട്ടുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി.
പിക്കാസോ എന്ന മലയാള സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ അരങ്ങേറ്റം ആയിരുന്നു ആ സിനിമ. അമ്മൂസ് അമൃത എന്ന പേരിലാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉള്ളത്. തൊടുപുഴക്കാരിയാണ് താരം.
ടിക്ടോക്കിലൂടെ മലയാളത്തിലേക്ക് ഒരുപാട് യുവതാരങ്ങൾ ലഭിച്ചിട്ടുണ്ട്. ടിക്കറ്റോക് ചിലരുടെ തലവര തന്നെ മാറ്റിയിട്ടുണ്ട്. അതിൽ പെട്ട ഒരാളാണ് അമൃത സജു.