ഈ ഒരു കാരണം കൊണ്ട് കല്യാണാലോചനകൾ മുടങ്ങുന്നു.. ഒരു കുടുംബജീവിതം ഞാനും ആഗ്രഹിക്കുന്നു..

in News

മലയാള ചലചിത്ര പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിതയായ ഒരു ദക്ഷിണേന്ത്യൻ അഭിനേത്രിയാണ് ലക്ഷ്മി ശർമ്മ. മലയാളം, തെലുങ്ക്, കന്നട, എന്നീ ഭാഷകളിലായി ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായ താരമാണ് ലക്ഷ്മി ശർമ. എന്നും ഓർത്തിരിക്കുന്ന ഒരു പിടി നല്ല വേഷങ്ങൾ ലക്ഷ്മി ശർമക്ക് മലയാള സിനിമ ലോകം നൽകിയിട്ടുണ്ട്.

ആദ്യ കാലത്ത് മലയാളത്തിൽ അഭിനയിച്ച മമ്മൂട്ടിയുടെ നായികയായി എത്തിയ പളുങ്ക് എന്ന സിനിമ വളരെയധികം കരിയറിനെ പ്രശോഭിപ്പിക്കാൻ സാധ്യമാകുന്നത് ആയിരുന്നു. പളുങ്കിന് തുടർച്ചയായി വന്ന നഗരം, പറയാന്‍ മറന്നത്, പെരുമാള്‍, പാസഞ്ചര്‍, ദ്രോണ 2019 തുടങ്ങി മലയാള ചിത്രങ്ങളിലും ജനശ്രദ്ധ പിടിച്ചു പറ്റുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ലക്ഷ്മി ശർമക്ക് സാധിച്ചിട്ടുണ്ട്.

നാൽപതിലധികം സിനിമകൾ മലയാളത്തിൽ ചെയ്തു എങ്കിലും വലിയ ഉയർച്ച കിട്ടാത്തതുകൊണ്ട് താരം സീരിയലിലേക്ക് ചുവടുമാറി. എന്നിരുന്നാലും മലയാള സിനിമ പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടമുള്ള ഒരു താരമാണ് ലക്ഷ്മി ശർമ. അതിന് കാരണം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മികവും വൈഭവവും തന്നെയാണ്.

എന്നാൽ ഇപ്പോൾ വൈറലാകുന്നത് താരം തന്റെ കല്യാണം നടക്കാതെ പോയതിന് കാരണം വെളിപ്പെടുത്തിയതാണ്. താൻ ഒരു സിനിമാ നടി ആയതു കാരണത്താലാണ് തനിക്കൊരു നല്ല കുടുംബ ജീവിതം ലഭിക്കാത്തത് എന്നാണ് താരത്തിന്റെ വാക്കുകൾ. എല്ലാ വിവാഹാലോചനകളും സിനിമാ നടി ആണ് എന്നതിന്റെ പേരിൽ മാത്രമാണ് മുടങ്ങി പ്പോകുന്നത് എന്നും താരം പറയുന്നു.

2009 വിവാഹ നിശ്ചയം വരെ എത്തിയ ഒരു ആലോചന തുടങ്ങി പോയിരുന്നു അതിനുശേഷം പിന്നെ നല്ല ആലോചനകൾ ഒന്നും വന്നിട്ടില്ല. തനിക്കും ഒരു നല്ല കുടുംബജീവിതം മറ്റു സ്ത്രീകളെ പ്പോലെ ആഗ്രഹമുണ്ട് എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ താരം ലക്ഷ്മി ശർമ. വയസ്സ് കൂടി വരുന്തോറും ആവലാതി കൂടുതലാണ് എന്നും താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.

വിവാഹം നടക്കാതെ പോകുന്നതിന്റെയും വൈകുന്നതിന്റെയും പരാതിയും ആവലാതിയും ബോധിപ്പിക്കുന്ന താരം തന്നെ പ്രണയ വിവാഹത്തിനോട്‌ താൽപര്യമില്ല എന്നും പറയുന്നുണ്ട്. സ്വന്തം കുടുംബജീവിതത്തിന് കുറിച്ച് മനസ്സുതുറന്ന താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.

*