ഇൻസ്റ്റാഗ്രാമിൽ തരംഗമായ മതേർസ് ഡേ ഫോട്ടോകൾ… ചിലത് കാണാം
ലോകമൊട്ടാകെ മാതൃദിനം ആഘോഷിക്കുന്ന തിരക്കിലാണ്. മെയ് ഒമ്പതിന്റെ പുലർച്ചെ തന്നെ സെലിബ്രെറ്റികളും അല്ലാത്തവരുമായി ഉപയോക്താക്കളെല്ലാം സോഷ്യൽ മീഡിയയിൽ അമ്മയുടെ ചിത്രത്തോടൊപ്പം കിടിലൻ ആശംസകളും പങ്കുവെച്ചു.
ഒരു അമ്മയെ അടുത്തു നിർത്തിയും ചേർന്നിരുന്നും ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ മറ്റു പലരും ചെയ്തത് അമ്മയുടെ പഴയകാല കൈക്കുഞ്ഞ് ആവുകയാണ്. ചെറുപ്പത്തിൽ എങ്ങനെയാണോ അമ്മ തന്നെ എടുത്തിരുന്നതു അത് ഒരു വട്ടം കൂടി പുനരാവിഷ്കരിച്ചതു പോലെ.
അഹാന കൃഷ്ണകുമാറും തന്റെ മൂന്ന് അനിയത്തിമാരും ചേർന്ന് അമ്മക്ക് നൽകിയ മാതൃദിന ആശംസകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധേയമായിട്ടുണ്ട്. അമ്മക്ക് മാതൃദിന ആശംസകൾ നേരുന്നതിന്റെ കൂടെ പോസ്റ്റ് ചെയ്ത ഫോട്ടോകളും അല്പം വ്യത്യസ്തമാണ്.
അഹാനയെയും അനിയത്തിമാരെയും അമ്മ എടുത്തു നിൽക്കുന്ന ഫോട്ടോയാണ് നാലുപേരും പങ്കുവെച്ചിരിക്കുന്നത്. മക്കൾ ഇത്ര വലുതായിട്ടും അവരെ എടുക്കാൻ അമ്മ പ്രാപ്തയാണ് എന്നതിൽ നിന്ന് അവരെ വളരെ വിജയകരമായി മാനേജ് ചെയ്യുന്ന അമ്മയുടെ കഴിവാണ് മനസ്സിലാകുന്നത് എന്നാണ് ക്യാപ്ഷൻ.
എന്നാൽ ലക്ഷ്മി നക്ഷത്ര തന്റെ അമ്മക്ക് മാതൃദിന ആശംസകൾ നേർന്നത് വലിയ വ്യത്യസ്തത പുലർത്തുന്ന രീതിയിലൂടെ ആണ്. എല്ലാവരും അമ്മക്കൊപ്പം ചേർന്നിരുന്നോ അടുത്തിരുത്തിയോ ഫോട്ടോ എടുത്തപ്പോൾ ലക്ഷ്മി നക്ഷത്ര ഒരു പഴയ ഫോട്ടോ കുത്തിപ്പൊക്കി വന്നിരിക്കുകയാണ്.
ഈ ഫോട്ടോയിൽ കാണുന്ന മധുരപ്പതിനേഴുകാരി എന്റെ അമ്മയാണ് എന്നാണ് ക്യാപ്ഷൻ. ആശംസകൾ പങ്കുവെക്കുന്നതിൽ ഒരു വെറൈറ്റി ആരാണ് ആഗ്രഹിക്കാത്തത് എന്നും താരം പറഞ്ഞിട്ടുണ്ട്. ഇത് മാതൃദിനാശംസകൾ പങ്കുവെക്കുന്നതിന്റെ ന്യൂജനറേഷൻ സ്റ്റൈലാണ് എന്നും താരം കുറിച്ചിട്ടുണ്ട്.
കാലം എത്ര കഴിഞ്ഞാലും ഞാൻ അമ്മയുടെ കുഞ്ഞുകുട്ടി തന്നെ… വ്യത്യസ്ത കാലങ്ങളിലെ ഫോട്ടോകൾ പങ്കുവെച്ച് സാനിയ ഇയ്യപ്പൻ
മലയാള സിനിമ രംഗത്ത് മുൻനിര നടിമാരിൽ ഒരാളായി താരം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻമാരോടൊപ്പം ബിഗ് സ്ക്രീനിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ താരമൂല്യമുള്ള നടിമാരിൽ പ്രശസ്തയാണ് താരം ഇപ്പോൾ.
ഇന്ന് മാതൃദിനം അനുബന്ധിച്ച് എല്ലാവരും അമ്മയോടൊപ്പം ഉള്ള ഫോട്ടോകളും മറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം അപ്‌ലോഡ് ചെയ്യുകയുണ്ടായി.
ആ കൂട്ടത്തിൽ വളരെയധികം ശ്രദ്ധേയമാവുകയാണ് താരം പങ്കുവെച്ച് ഫോട്ടോയും. വ്യത്യസ്ത കാലയളവിൽ അമ്മ തന്നെ കയ്യിലേന്തിയ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ബാല്യകാലത്തും കൗമാര കാലത്തും ഇപ്പോൾ ലേറ്റസ്റ്റായി എടുത്തതും ആയ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്.
“അമ്മമാർക്ക് മാത്രമുള്ളതല്ല മാതൃദിനം. മക്കളെ നഷ്ടപ്പെട്ട അമ്മമാർക്കും അമ്മയെ നഷ്ടപ്പെട്ട മക്കൾക്കും കൂടിയുള്ളതാണ് മാതൃദിനം…” പ്രേക്ഷകരോട് അഭിപ്രായം ചോദിച്ച് അനിഖ സുരേന്ദ്രൻ.
മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു കലാകാരിയാണ് അനിഖ സുരേന്ദ്രൻ. ബാല താരമായാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ഇതിനോടകം മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ നടിയാണ് താരം. തന്റെ മികച്ച അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.
ഇന്ന് ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുകയാണ്. അതിൻറെ ഭാഗമായി സെലിബ്രേറ്റികളും അല്ലാത്തവരുമായി ഒട്ടേറെ പേര് പോസ്റ്റും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ അപ്ലോഡ് ചെയ്യുകയുണ്ടായി. അനിഖയും രാവിലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു അനിഖ പങ്കുവെച്ചത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആയിരുന്നു താരം പോസ്റ്റ് ചെയ്തത്. ഉടനെ തന്നെ മറ്റൊരു പോസ്റ്റും താരം അപ്ലോഡ് ചെയ്തു. രണ്ടാമത് അപ്ലോഡ് ചെയ്ത പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
അമ്മമാർക്ക് മാത്രമുള്ളതല്ല മാതൃദിനം എന്നാണ് പോസ്റ്റിന്റെ ആകെ തുക.
മക്കളെ നഷ്ടപ്പെട്ട അമ്മമാർക്കും അമ്മയെ നഷ്ടപ്പെട്ട മക്കൾക്കും മക്കളുമായി നല്ല ബന്ധം പുലർത്താൻ സാധിക്കാതെ പോകുന്ന അമ്മമാർക്കും അമ്മമാരുമായി നല്ല ബന്ധത്തിൽ കഴിയാൻ സാധിക്കാതെ പോകുന്ന മക്കൾക്കും അമ്മയാകാൻ സാധിക്കാത്തവർക്കും അമ്മയാകേണ്ടെന്ന തീരുമാനമെടുത്തവർക്കും കൂടിയുള്ളതാണ് ഇന്നത്തെ ദിനം.
ഇതാണ് താരം പോസ്റ്റ് ചെയ്തത്. ഏറ്റവും മുകളിലായി എന്താണ് ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട്. അനുകൂലിച്ചും വിമർശിച്ചും ഒരുപാട് പേരാണ് പോസ്റ്റിന് മറുപടി നൽകുന്നത്.