അതീവ ഗ്ലാമറസ്സിൽ അപ്സര റാണിയുടെ പുതിയ സിനിമ ട്രൈലെർ…

in Entertainments

ഡയറക്ടർ, സ്ക്രീൻ റൈറ്റർ, പ്രൊഡ്യൂസർ എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് രാംഗോപാൽ വർമ്മ. RGV എന്ന ചുരുക്ക നാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരുപാട് മികച്ച സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

റാം ഗോപാൽ വർമ്മയുടെ പുതിയ സിനിമയായ ഡാഞ്ചരസ്‌ ന്റെ ട്രൈലർ ആണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ലെസബിയൻ ട്രെയിൻ ആക്ഷൻ സിനിമ എന്ന പേരിലാണ് ഡാഞ്ചരസ്‌ എന്ന സിനിമ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 18 മണിക്കൂറിനകം 7 ലക്ഷത്തിനടുത്ത് ആൾക്കാർ ട്രൈലർ വീഡിയോ നോക്കി കഴിഞ്ഞിരിക്കുന്നു.

ലെസ്ബിയൻ എന്ന ലേബലിൽ പുറത്തിറങ്ങിയതുകൊണ്ടു തന്നെ സിനിമയുടെ ട്രെയിലർ പെട്ടെന്നുതന്നെ യൂട്യൂബിൽ തരംഗം ആവുകയായിരുന്നു. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് രംഗങ്ങൾ ട്രെയിലറിൽ കാണാൻ സാധിക്കുന്നു. ക്രൈം ആക്ഷൻനോടൊപ്പം തന്നെ ഹോട്ട് രംഗങ്ങൾ കൂടിയാകുമ്പോൾ ട്രൈലർ ചൂടെറിയതായി മാറിയിട്ടുണ്ട്.

ട്രെയിലറിൽ കാണിക്കുന്നതുപോലെതന്നെ ഇതിലെ ഏറ്റവും പ്രധാന ശ്രദ്ധ കേന്ദ്രം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത നൈനാ ഗാംഗുലിയും അപ്സര റാണിയും എന്നുള്ളത് തന്നെയാണ്. ഇരുവരുടെ ട്രെയിലറിലെ പ്രെസെൻസ് തന്നെ അത്ഭുതപ്പെടുത്തുന്നവയാണ്.

അപ്സര ഇതിനുമുമ്പും ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. അപ്സര യോടൊപ്പം നൈന ഗാംഗുലിയും കൂടി ചേർന്നപ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക് എത്തും എന്നുള്ളതിന് യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെയാണ് റാം ഗോപാൽ വർമ ഈ രണ്ടു പേരെ സെലക്ട് ചെയ്തത് തന്നെ.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് അപ്സര റാണി. തെലുങ്കു സിനിമയിൽ ആണ് താരം സജീവമായിട്ടുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ക്രാക്ക് എന്ന സിനിമയിലെ താരത്തിന്റെ ഐറ്റം നമ്പർ ഏവരെയും ആകർഷിച്ചിരുന്നു.

തെലുങ്ക് ഹിന്ദി ബംഗാളി എന്നീ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് നൈന ഗാംഗുലി. ചരിത്രഹീൻ എന്ന സിനിമയിലൂടെയാണ് താരം പ്രശസ്തിയാർജ്ജിച്ചത്. 2016 മുതൽ താരം സിനിമാ ലോകത്ത് സജീവമാണ്.

Leave a Reply

Your email address will not be published.

*