
ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവസാന്നിധ്യമായിരുന്നു ശ്രുതി രാജ്. മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും താരം സീരിയൽ രംഗത്ത് സജീവമാണ്.

മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടത്. താരം സിനിമയെക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് സീരിയൽ അഭിനയത്തിലൂടെ ആണ്. 1995 മുതലാണ് താരം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. 2009 മുതൽ താരം സീരിയൽ രംഗത്തും സജീവമായി.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. സിനിമയിൽ നിന്ന് വിട്ടുനിന്ന് 10 വർഷത്തിനു മേലെ ആയെങ്കിലും താരത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

താരമിപ്പോൾ തന്റെ പഴയ സൗന്ദര്യം കാത്തു സൂക്ഷിക്കുകയാണ്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ടു “ഇപ്പോഴും എന്താ മൊഞ്ജ്” എന്നാണ് ആരാധകർ പറയുന്നത്. ഒരു സമയത്ത് ചക്കൊച്ഛന്റെയും ദിലീപിന്റെയും നായികയായി തിളങ്ങിയ താരത്തിന്റെ ഇപ്പോഴത്തെ സൗന്ദര്യം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.

1995 ൽ പുറത്തിറങ്ങിയ അഗ്രജൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം വിജയ് നായകനായി പുറത്തിറങ്ങിയ ‘മാൻബുമിഗു മാനവൻ’ എന്ന സിനിമയിലൂടെ താരം തമിഴ്ൽ അരങ്ങേറ്റം കുറിച്ചു.

ശിവരാജ് കുമാർ നായകനായി പുറത്തിറങ്ങിയ അണ്ടമാൻ എന്ന സിനിമയിലൂടെയാണ് താരം കന്നടയിൽ അരങ്ങേറുന്നത്. 2008 ൽ പുറത്തിറങ്ങിയ ഇയക്കം എന്ന സിനിമയിലാണ് താരം അവസാനമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ദിലീപ് നായകനായി പുറത്തിറങ്ങിയ വാർ ആൻഡ് ലൗവ് ആണ് താരത്തിന്റെ അവസാനത്തെ മലയാള സിനിമ.




