ബിഗ് ബോസ് വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകി സംഘാടകർ.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് സീസൺ ത്രി അതിന്റെ പര്യവസാനത്തിൽ എത്തുമ്പോഴാണ് കോവിഡ് മഹാമാരി രൂക്ഷമായതിനെത്തുടർന്ന് നിർത്തലാക്കിയത്.
ബിഗ് ബോസ് സീസൺ വൺ അതിഗംഭീരമായി പൂർത്തിയാക്കിയപ്പോൾ, സീസൺ 2 കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. പിന്നീട് കൊറോണ സാഹചര്യത്തിലും സീസൺ ത്രീ വീണ്ടും ആരംഭിച്ചെങ്കിലും റിയാലിറ്റി ഷോ അവസാനിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഉപേക്ഷിക്കപ്പെടുകയിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു വാർത്തയായിരുന്നു ബിഗ് ബോസ് സീസൺ 3 പകുതിയിൽ വച്ച് നിർത്തലാക്കി എന്നുള്ളത്. തമിഴ്നാട്ടിൽ ആയിരുന്നു ബിഗ് ബോസിന്റെ സെറ്റ് ഒരുക്കിയിരുന്നത്. അവിടത്തെ ആരോഗ്യ പ്രവർത്തകർ നേരിട്ട് വന്ന് റിയാലിറ്റി ഷോ നിർത്തിവെക്കുകയായിരുന്നു .
സീസൺ 2 പകുതിയിൽ വെച്ച് നിർത്തിയതിനുശേഷം വിജയിയെ തീരുമാനിച്ചിരുന്നില്ല. പക്ഷേ അതിൽ നിന്നും വ്യത്യസ്തമായി സീസൻ 3 പകുതിയിൽ വെച്ച് നിർത്തിയെങ്കിലും വിജയികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ഏതായാലും കോവിഡ് മഹാമാരിയെ തുടർന്ന് റിയാലിറ്റി ഷോ മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണ്.
അതുകൊണ്ടുതന്നെ വിജയികളെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്. പ്രേക്ഷകരുടെ വോട്ടെടുപ്പിന് അനുസരിച്ച് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ആളെ ബിഗ് ബോസിലെ വിജയ് പ്രഖ്യാപിക്കാൻ സംഘാടകർ തീരുമാനിച്ചിരിക്കുന്നു.
ഹോട്ട് സ്റ്റാറിൽ ആണ് വോട്ട് രേഖപ്പെടുത്തേണ്ടത്. മേയ് 24 തിങ്കളാഴ്ച രാത്രി 11 മണി മുതൽ മെയ് 29 ശനിയാഴ്ച രാത്രി 12 മണി വരെ പ്രേക്ഷകർക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ആളാവും ബിഗ് ബോസ് സീസൺ ത്രീ യിലെ ജെതാവ്.
അനൂപ് കൃഷ്ണൻ, ഡിംപിൾ ഭാൽ, കിടിലൻ ഫിറോസ്, റംസാൻ, ഋതു മന്ത്ര, നോബി, സായി, മണിക്കുട്ടൻ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ നിലവിലുള്ള മത്സരാർത്ഥികൾ.