ഒരുപാട് ഉപയോക്താക്കളുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. അതുകൊണ്ടു തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന പലതും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രചരിക്കുന്നത് നീരവ് ബവ്‍ലേചയോടൊപ്പം ഡാൻസ് ചെയ്ത് ദീപ്തി സതിയുടെ ഒരു റീൽ ആണ്.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദീപ്തി സതി. മലയാളത്തിനു പുറമേ കന്നഡ മറാത്തി തെലുങ്ക് ഭാഷകളിൽ എല്ലാം താരം അഭിനയിക്കുകയും ആ ഭാഷകളിലെ പ്രേക്ഷകരെല്ലാം നേടുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിനുണ്ട് എന്ന് ചുരുക്കം.
മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ട് കളിലും പങ്കെടുത്തിട്ടുണ്ട്. നീന എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ആദ്യ സിനിമയിലെ അവതരണം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയത് ആയിരുന്നു. അതു കൊണ്ടു തന്നെ തുടർന്നുണ്ടായ കഥാപാത്രങ്ങളെല്ലാം മികച്ചു നിന്നു.
മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന വിജയകരമായ ഒരു പരമ്പരയായിരുന്നു ഡി ഫോർ ഡാൻസ്. ഈ ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തി മലയാളികളുടെ ഒന്നടങ്കം പ്രീതി നേടിയ കൊറിയോഗ്രാഫറാണ് നീരവ് ബവ്‍ലേച. സി ടിവി സംരക്ഷണം ചെയ്ത ഡാൻസ് ഇന്ത്യ ഡാൻസ് സീസൺ ത്രീ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകർ ആദ്യമായി സ്ക്രീനിൽ കാണുന്നത്.
ആകർഷണീയവും ചടുലവുമായ നൃത്തച്ചുവടുകൾ കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് പ്രേക്ഷകരെ വളരെ ചുരുങ്ങിയ കാലയളവിൽ താരത്തിന് നേടാൻ സാധിച്ചത് വലിയ മികവ് തന്നെയാണ്. നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും അതിഥിയായും ക്യാപ്റ്റനായുമൊക്കെ നീരവ് പ്രത്യക്ഷപ്പെട്ടു.
നീരവും ദീപ്തി സതിയും ഒന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഇരുവരും ഒരുപോലെ പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽ വീഡിയോ വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറുകയായിരുന്നു. ഈ വീഡിയോ മേക് ചെയ്യാൻ എത്ര സമയം വേണ്ടിവരും എന്നാണ് രണ്ടുപേരും ഒരുപോലെ ക്യാപ്ഷൻ കൊടുത്തത്.