മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. മലയാള സിനിമയുടെ എന്നത്തെയും അഹങ്കാരവും അഭിമാനവും ആണ് താരം. തുടക്ക കാലം മുതൽ ചെയ്ത ഓരോ വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന്റെ അഭിനയ വൈഭവം തന്നെയാണ് കാരണം.
മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരരായ അഭിനേത്രികളുടെ കൂട്ടത്തിൽ മഞ്ജുവാര്യരുടെ പേരുണ്ട്. അത് വിവാഹത്തിനു ശേഷം താരം അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിന്നപ്പോഴും. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ തിരിച്ചുവരവ് ആരാധകർ ആരവമാക്കിയത്.
ആരാധകരുടെ ആഗ്രഹത്തിനനുസരിച്ച് തിരിച്ചു വരവിൽ പൂർവ്വാധികം ശക്തി ഉള്ള ശക്തമായ കഥാപാത്രങ്ങൾ അനശ്വരമാക്കാൻ താരത്തിന് നിഷ്പ്രയാസം സാധിക്കുകയും ചെയ്തു. അസുരനിലെ നായികാ വേഷം കൈകാര്യം ചെയ്ത് അന്യ ഭാഷയിലേക്ക് ചുവട് വെച്ചതും മലയാളിയുടെ അഭിമാനമാണ്.

രണ്ടാം വരവിൽ ചെയ്ത എല്ലാ സിനിമകളും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകൻ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് താരത്തിന്റെ വിശേഷങ്ങൾ ഓരോന്നും. അതു കൊണ്ടു തന്നെയാണ് താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗമാകുന്നത്.

ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വ്യത്യസ്ത ഭാവങ്ങൾ ഉൾക്കൊള്ളുന്ന നിരവധി വിഷ്വലുകൾ ചേർത്തൊരുക്കിയ ഒരു കൊളാഷ് വീഡിയോ താരം പങ്കുവെച്ചത് . കണ്ണെടുക്കാതെ കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നല്ലോ ചേച്ചീ, എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മറ്റാരോടും കാണിക്കാത്ത സ്നേഹ ആദരവോടെയാണ് താരത്തെ പ്രേക്ഷകർ എതിരേറ്റത്. മുപ്പത്തിയാറാമത്തെ വയസ്സിൽ ജീവിതത്തിൽ ഒറ്റക്ക് നടക്കാൻ തുടങ്ങിയത് വളരെ ആത്മവിശ്വാസത്തോടെയും നിറഞ്ഞ പുഞ്ചിരിയും ആണ്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് എല്ലാം താരം ഒരു പ്രചോദനം ആവുകയാണ്.




