
മലയാളത്തിൽ സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നാടകങ്ങളിലും അഭിനയിക്കുകയും എല്ലാ മേഖലകളിലും ഒരുപോലെ ആരാധകരെ നേടുകയും ചെയ്ത അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് എന്നത് തന്നെയാണ് ഈ കഴിവിനെ വിളിച്ചോതുന്നത്.

തന്മയത്വമുള്ള അഭിനയം തന്നെയാണ് താരത്തിന്റെ മുഖമുദ്ര. ഇപ്പോൾ മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന എം80 മൂസ എന്ന ഹാസ്യ പരമ്പരയിലെ ഒരു മുഖ്യ കഥാപാത്രമാണ് താരം. മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകർ നൽകുന്നത്.

ദേശീയ അവാർഡ് ലഭിച്ചിട്ടും സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കത്തിന്റെ കാരണം താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതാണിപ്പോൾ ആരാധകർക്കിടയിൽ തരംഗമാവുന്നത്. അവാർഡ് കിട്ടിയത് കൊണ്ടൊന്നും ഗുണമില്ല എന്നാണ് താരത്തിന്റെ അഭിപ്രായം.

താരം ആദ്യമായി ഒരു മുഴുനീള വേഷം ചെയ്ത സിനിമയാണ് ‘മിന്നാമിനുങ്ങ്’. ആ സിനിമക്ക് തന്നെ അവാർഡ് കിട്ടുകയും ചെയ്തു. അതിനു മുൻപ് വളരെ ചെറിയ വേഷങ്ങൾ മാത്രമാണ് താരം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ആ വാർഡ് വലിയ സന്തോഷം പകരുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തിരുന്നു.

തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് പിന്നിൽ സിനിമയിൽ നിന്നു തന്നെ ഉള്ളത് വ്യക്തികൾ ഉണ്ട് എന്നാണ് പിന്നീട് താരത്തിന്റെ വാക്കുകളിൽ നിന്നും കിട്ടുന്ന സൂചന. റിമ കല്ലിങ്കലാണ് എന്നും താരം തുറന്ന് പറഞ്ഞിരുന്നു. അവാർഡ് ലഭിച്ചു അനുമോദന ചടങ്ങിൽ റിമ കല്ലിങ്കൽ സംസാരിച്ച വാക്കുകളാണ് തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് എന്നാണ് താരം പറയുന്നത്.

സിനിമകളിലെ അവസരങ്ങൾ നഷ്ടപ്പെടുത്തുക എന്ന് ദുരുദ്ദേശത്തോടെ അല്ലാ റിമാകല്ലിങ്കൽ സുരഭിയെ പറ്റി സംസാരിച്ചതേങ്കിലും സിനിമാ മേഖലയിൽ താരത്തിന്റെ വാക്കുകൾ അങ്ങനെ ഒരു രൂപത്തിലാണ് പ്രചരിപ്പിക്കപ്പെട്ടത്. അതു കൊണ്ടു തന്നെ അവാർഡ് ലഭിച്ചിട്ടും ചെറിയ വേഷങ്ങൾ പോലും ലഭിച്ചില്ല എന്നാണ് താരത്തിന്റെ പരാതി.

ഇനി ചെറിയ വേഷങ്ങളിലേക്ക് ഒന്നു സുരഭിയെ വിളിക്കരുത് വെല്ലുവിളി ഉള്ള വേഷങ്ങൾ ആണ് ഇനി സുരഭി ചെയ്യേണ്ടത് എന്ന് എന്നാണ് റിമാകല്ലിങ്കൽ ആശംസാ പ്രസംഗത്തിൽ പറഞ്ഞത് പക്ഷേ ഇത് സിനിമ ഇൻഡസ്ട്രിയിൽ സുരഭിയുടെ അഹങ്കാരം എന്ന രൂപത്തിലാണ് പ്രചരിപ്പിക്കപ്പെട്ടത്.

ചെറിയ വേഷങ്ങളിലേക്ക് ഒന്നും വിളിച്ചാൽ സുരഭീ വരില്ല എന്നുള്ള തരത്തിൽ പ്രചരിപ്പിക്കപ്പെടുകയും ദേശീയ അവാർഡ് ലഭിച്ചിട്ടും മികച്ച വേഷം എന്ന് സ്വപ്നത്തിനപ്പുറം മികച്ച സിനിമകളുടെ ഭാഗമാകാൻ പോലും താരത്തിന് കഴിയാതെ പോവുകയാണുണ്ടായത്.


