സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോഷൂട്ടുകൾ തരംഗം ആവാത്ത ദിവസങ്ങൾ കുറവാണ് എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വ്യത്യസ്ത ഉണ്ടെങ്കിൽ വൈറൽ ആകുമോ എന്നതിൽ സംശയം വേണ്ട. അതുകൊണ്ടുതന്നെ പുതുമ തേടുകയാണ് അണിയറ പ്രവർത്തകർ.
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാം ഫോട്ടോഷൂട്ടുകൾക്കുള്ള വലിയ വിപണിയാണ്. കൺസെപ്റ്റ്കൾ നന്മയുടെ ആണെങ്കിലും തിന്മയുടെ ആണെങ്കിലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകാൻ ശ്രമിച്ച് വിജയിച്ചിട്ടുണ്ട് എങ്കിൽ വൈറലായി. ക്യാമറക്ക് മുമ്പിൽ ആദ്യമായി മുഖം കാണിക്കുന്നവർ പോലും സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് ഉയരും.
അറിയപ്പെടുന്ന മോഡലുകളെയും സീരിയൽ ടെലിവിഷൻ രംഗങ്ങളിൽ ഉള്ളവരെയും ഫ്രെയിമിൽ ആക്കി കയ്യടി വാങ്ങുന്നവർ ഉണ്ട്. സ്വന്തം മകളെ മോഡലാക്കിയ അച്ഛനമ്മമാരും കുറവല്ല. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രചരിക്കുന്നത് സമന്ത ജോസ് എന്ന പേർസണൽ ബ്ലോഗറുടെ ഫോട്ടോഷൂട്ട് ആണ്.
2017 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കോമഡി ഹ്രിസ്വ ചിത്രം സുന്ദരനിൽ സാമന്ത അഭിനയിച്ചിട്ടുണ്ട്. നിരവധി ഫോട്ടോഷൂട്ട്കളിലും സാമന്ത പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകരും ഏറെയുണ്ട്. ഫോട്ടോ ഷൂട്ടുകൾക്കപ്പുറം സിംഗിൾ ആയി പങ്കുവയ്ക്കുന്ന ഫോട്ടോകൾ പോലും ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കാറുണ്ട് എന്നത് സത്യമാണ്.
ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ടിൽ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ത മാക്കുന്നത് പശ്ചാത്തല തെരഞ്ഞെടുപ്പിലൂടെയാണ്. പച്ചപ്പ് നിറഞ്ഞ ശാന്ത സുന്ദരമായ ഒരു നദി അല്ലെങ്കിൽ ഒരു അരുവി തീരം ആണ് ഫോട്ടോഷൂട്ടിന് വേണ്ടി അണിയറ പ്രവർത്തകർ തെരഞ്ഞെടുത്തിരിക്കുന്നത്.
പൊടി പിടിച്ചു കിടക്കുന്ന തിരക്കുള്ള മനുഷ്യ ജീവിതത്തിന് ഇടയിൽ ഇത്തരം ശാന്തസുന്ദരമായ അന്തരീക്ഷവും അത് മനുഷ്യനു നൽകുന്ന കുളിർമയും തന്നെയാണ് ഫോട്ടോഷൂട്ടിന്റെ വിജയം എന്ന് പറഞ്ഞാൽ തെറ്റാവില്ല. അതിനൊപ്പം കിടപിടിക്കാൻ കഴിയുന്ന സൗന്ദര്യവുമുണ്ട് സാമന്തക്ക് എന്നതും ശ്രദ്ധേയമാണ്.