സ്ത്രീകളോട് ഇയാൾക്ക് ഒരു വീക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്, ചേച്ചിയ്ക്ക് വല്ല അനുഭവവും ഉണ്ടായോ?.. ലാലേട്ടന് ജന്മദിനാശംസകൾ നേർന്ന വനിതാ താരത്തിന്റെ പോസ്റ്റിന് അശ്ലീല ചുവയുള്ള കമന്റ്…

മലയാള സിനിമയിലെ താര രാജാവ് മോഹൻലാലിന്റെ അറുപത്തി ഒന്നാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. സിനിമാ മേഖലയിൽ ഉള്ളവരും അല്ലാത്തവരുമായി നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്തത്.

സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ലാലേട്ടൻ്റെ പിറന്നാൾ കൊണ്ടാടുകയാണ്. അതിനിടയിൽ ഒരു വനിതാ താരം പങ്കുവെച്ച പോസ്റ്റിനു താഴെ വന്ന് അശ്ലീലച്ചുവയുള്ള കമന്റും അതിന് താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഇത് വൈറൽ ആവുകയായിരുന്നു

മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സീനത്ത്. ഗോഡ്ഫാദർ എന്ന സിനിമയിലെ കടപ്പുറം കാർത്തിയായിനി മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്താണ് പ്രേക്ഷകരുടെ മനസ്സിൽ സീനത്ത് സ്ഥിരപ്രതിഷ്ഠ നേടിയത്.

സമൂഹ മാധ്യമങ്ങളിൽ അധികം സജീവമല്ല താരം. പക്ഷേ ലാലേട്ടന്റെ ജന്മദിനാശംസകൾ നേർന്ന താരം ഷെയർ ചെയ്ത പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഇതിനു താഴെ ആയിരുന്നു ഒരു വ്യക്തി കമൻ്റുമായി എത്തിയത്. “സ്ത്രീകളോട് ഒരു വീക്ക്നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ?” – ഇതായിരുന്നു കമൻറ്. കുറിക്കു കൊള്ളുന്ന മറുപടിയും താരം പറഞ്ഞിട്ടുണ്ട്.

അശ്ലീല ചുവയുള്ള കമന്റ് ഇട്ട വ്യക്തിക്കെതിരെ സോഷ്യൽ മീഡിയ ഒന്നടങ്കം വിമർശിക്കുന്നുണ്ട്. കൂടാതെ താരം തന്നെ കിടിലൻ മറുപടിയും നൽകിയിരിക്കുന്നു. താരം പറഞ്ഞത് ഇങ്ങനെ :
“പുരുഷന് സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ. എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിന് ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ?

എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി കളയാതെ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം” താരം നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.