സ്വിമ്മിംഗ് പൂൾ വീഡിയോ പങ്കുവെച്ച് പ്രിയതാരം.
നിലവിലെ മലയാള സിനിമയുടെ ശാലീന സൗന്ദര്യമാണ് അനു സിതാര. ഇത്രയും മലയാള തനിമയുള്ള വേറെ നടി മലയാളത്തിൽ നിലവിലുണ്ടോ എന്ന് സംശയമാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരമിപ്പോൾ മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2013 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. സിനിമയിലും ടെലിവിഷൻ രംഗങ്ങളിലും ഒരുപോലെ തുടങ്ങാൻ താരത്തിന് സാധിച്ചു.
താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഏകദേശം 25 ലക്ഷം ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന റീൽസ് വീഡിയോകൾ മില്യൻ കണക്കിന് വ്യൂസ് ആണ് നേടിയെടുക്കുന്നത്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട് സിമ്മിങ് പൂളിൽ നീരാടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. വീഡിയോകൊപ്പം കെ എസ് ചിത്ര പാടിയ ബാഗ്രൗണ്ട് ഗാനം കൂടിയായപ്പോൾ വീഡിയോയുടെ ഭംഗി കൂടുകയായിരുന്നു. എന്തായാലും വീഡിയോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.
2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ ബാലതാരമായി താരം വേഷമിട്ടു. സിനിമയ്ക്ക് പുറമെ റിയാലിറ്റി ഷോകളിലും ഷോർട്ട് സിനിമകളിലും താരം പങ്കെടുത്തിട്ടുണ്ട്.