വിവാഹം ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യും… പ്രണയാഭ്യർത്ഥനകളെ കുറിച്ച് തുറന്നു പറഞ്ഞ് അനിഖ സുരേന്ദ്രൻ…

in Entertainments

ബാല താരമായി സിനിമയിൽ അരങ്ങേറി ഇതിനോടകം മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ നടിയാണ് അനിഖ സുരേന്ദ്രൻ. ചില കുട്ടി താരങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ മായാതെ തങ്ങി നിൽക്കും. അതാണ് താരത്തിന്റെ വലിയ വിജയവും മികവും.

ചെറുപ്പത്തിൽ അഭിനയിച്ച കഥാപാത്രങ്ങളുടെ മികവും മുഖത്തെ നിഷ്കളങ്കതയും കുട്ടിത്തവുമെല്ലാം അതിന് കാരണമാകുന്ന കാര്യങ്ങളാണ്. മലയാള സിനിമാ ചരിത്രത്തിൽ അങ്ങിനെ ഒരുപാട് ബേബി ആർട്ടിസ്റ്റുകൾ ഉണ്ടായിട്ടുണ്ട്.    നായികാ പദവി അലങ്കരിച്ചാലും പഴയ സ്നേഹം അതുപോലെ നിലനിൽക്കുന്ന താരങ്ങൾ.

തന്റെ മികച്ച അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. മലയാളം തമിഴ് എന്നീ ഭാഷകളിൽ സജീവമാണ് താരം. മോഹൻലാൽ നായകനായി എത്തിയ ചോട്ടാ മുംബൈ എന്ന സിനിമയിലും കഥ തുടരുന്നു എന്ന സിനിമയിലും താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. ഇപ്പോൾ പാൽ ഭാഷകളിലായി തിരക്കുള്ള അഭിനേത്രിയാണ് താരം.
ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കാലത്തെ അതിജയിച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിനുണ്ട്.

ഇപ്പോൾ താരം തനിക്ക് വന്ന പ്രണയാഭ്യർത്ഥനകളെ കുറിച്ച് തുറന്നു പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ആരാധകരുമായി ഉള്ള ചോദ്യോത്തര വേളയിലാണ് ഒരാൾ പ്രണയ അഭ്യർത്ഥന നടത്തിയത് എന്നാണ് താരം പറയുന്നത്.

ഞാൻ താങ്കളുടെ ഒരു ആരാധകനാണ്. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അയാൾ പറഞ്ഞത്. ഇതുപോലെ മുൻപും ഒരു അനുഭവം താരത്തിന് ഉണ്ടായിട്ടുണ്ട് എന്നും ഇ-മെയിൽ മെസ്സേജിലൂടെ ആണ് അന്ന് അക്കാര്യം പറഞ്ഞത് എന്നും താരം വെളിപ്പെടുത്തി.

ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് ഇങ്ങനെയുള്ള സംഭവങ്ങൾ അവഗണിക്കുകയാണ് ചെയ്യാറുള്ളത് എന്നാണ് താരം പറയുന്നത്. അതിനു ശേഷവും രസകരമായ ചോദ്യവും ഉത്തരങ്ങളും താരത്തിന്റെ ക്യു ആൻഡ് എ സെഷനിൽ ഉണ്ടായിരുന്നു.

Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha

Leave a Reply

Your email address will not be published.

*