
മലയാള സിനിമാ രംഗത്തും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാൻ കഴിഞ്ഞ താരമാണ് ഗായത്രി സുരേഷ്. ചെയ്ത ചെറിയ വേഷങ്ങൾ പോലും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്നാണ് പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായത്.

മിസ് കേരള ഫെമിന അവാർഡ് താരത്തിന് 2014ൽ ലഭിച്ചു. അതിനു ശേഷമാണ് താരം സിനിമാ അഭിനയം തുടങ്ങുന്നത്. താരം സോഷ്യൽ മീഡിയയിൽ സജീവമായും ഇടപഴകാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി ഫോട്ടോകളും ഷെയർ ചെയ്യാറുണ്ട്.

2015 ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയവയാണ് താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകൾ.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിക്കാൻ ഒപ്പു വെച്ചിരിക്കുന്നു എന്നതും വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ പ്രചരിച്ച ഒരു വാർത്തയാണ്. 4G എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറാൻ പോകുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ എല്ലാ യുവ അഭിനേത്രി കളുടെയും പോലെ താരത്തെയും ഫോട്ടോകൾ മറ്റു വിശേഷങ്ങളും സോഷ്യൽ മീഡിയ വൈറൽ ആകുകയും അശ്ലീലച്ചുവയുള്ള കമന്റുകൾ വരികയും മറ്റ് സൈബർ ആക്രമണങ്ങൾ നേരിടുകയും ചെയ്തിട്ടുണ്ട്.

“തെറി വിളിക്കുന്നവര്‍ അത് ചെയ്യട്ടെ. എന്നെ കല്ലെറിയുന്നവരുടെ കൈ വേദനിക്കും എന്നല്ലാതെ എനിക്കൊന്നും ഇല്ല. സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് എതിരെ ഇത്തരം പ്രചാരണം ആദ്യ ഒന്നും അല്ലാലോ. അത് കൊണ്ട് ഞാൻ ഇതിനെ കാര്യമായി എടുക്കുന്നില്ല എന്നാണ് സൈബർ ആക്രമണങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തിയ അഭിപ്രായം.









