തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെക്കുകയും സിനിമയിൽ സജീവമായി നിലനിൽക്കുകയും ചെയ്തിരുന്ന നടിയാണ് ഇന്ദ്രജ. ചെയ്ത വേഷങ്ങളിലൂടെ എല്ലാം പ്രേക്ഷകർ താരത്തെ ഇന്നും ഓർക്കുന്നു.
പ്രണയിച്ചാണ് താരം വിവാഹിതയായത്. എന്നാൽ താരം ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളും വിവരിക്കുകയാണ്. ഒരു സ്വകാര്യ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വ്യക്തി വിശേഷങ്ങൾ പങ്കുവെച്ചത്.
ബിസിനസുകാരനും തിരക്കഥാകൃത്തും നടനുമായ അബ്സറിനെയാണ് താരം വിവാഹം ചെയ്തത്. പക്ഷേ പ്രൊഫഷൻ അല്ല വിഷയം. അബ്സർ മുസ്ലിമായിരുന്നു. താരം ആണെങ്കിൽ ഒരു തുളു ബ്രാഹ്മണ പെൺകുട്ടിയും. ഇരു വീട്ടിലേയും പ്രശ്നങ്ങൾ ഒതുക്കാൻ താരം ഇവർ ആറു വർഷം കാത്തിരുന്നു.
ഇരുവരുടെയും ജാതികൾ തമ്മിൽ പ്രശ്നമുണ്ടെങ്കിലും ബന്ധത്തിന്റെ ആഴം മനസ്സിലാക്കാൻ വേണ്ടിയാണ് ആറുവർഷം കാത്തിരുന്നത്. പക്ഷേ അങ്ങനെ ഒന്നും സംഭവിച്ചില്ല. അങ്ങനെ ആണ് രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചത്.
വിവാഹം കഴിക്കാൻ പോകുന്ന ആളെക്കുറിച്ച് തനിക്കുണ്ടായിരുന്ന നിർബന്ധമായിരുന്നു അബ്സറിലേക്ക് ശ്രദ്ധ തിരിച്ചത്. പുകവലിക്കുകായോ മദ്യപിക്കുകയോ ചെയ്യരുത് എന്നായിരുന്നു എന്റെ മനസ്സിൽ ഉണ്ടായത്. അങ്ങനെ ഒരാളായിരുന്നു അദ്ദേഹം. വിട്ടു കളയരുത് ലോക്ക് ചെയ്യണം എന്ന് എൻറെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു അതാണ് ഞാൻ കേട്ടതും എന്നാണ് താരം പറഞ്ഞത്.
ഇപ്പോൾ ഭർത്താവിനും മക്കൾക്കും ഒപ്പം സുഖകരമായ ജീവിതം നയിക്കുന്ന താരം സിനിമ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്ന വാർത്തയും താരം പുറത്ത് പറയുകയുണ്ടായി. ലോക്കഡൗൺ കാരണം ചടങ്ങുകൾ എല്ലാം നിർത്തിവയ്ക്കും അതുകൊണ്ടാണ് പെട്ടെന്ന് ഒരു ഔദ്യോഗികമായ അനൗൺസ്മെന്റ് കഴിയാത്തത് എന്നും താരം വ്യക്തമാക്കി.