
തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ഒരു ആരാധകവൃന്ദത്തെ നേടിയെടുക്കുകയും ചെയ്ത താരമാണ് കല്യാണി. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകളായ താരം 2017 മുതലാണ് സിനിമയിൽ സജീവമാകുന്നത്.

മലയാളത്തിൽ ഒരുപാട് സിനിമകൾ ചെയ്ത താരം തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഹലോ എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം ചെയ്ത ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ താരമിപ്പോൾ സജീവമാണ്.

വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചു. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞത് അഭിനയം മികവിനുള്ള തെളിവാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു വീഡിയോ പോസ്റ്റ് ആണ് താരം ഷെയർ ചെയ്തത്.

സ്റ്റോറിയിൽ ഒരാളെ പരിചയപ്പെടുത്തുകയാണ് താരം. വീട്ടിൽ പുതിയ തോട്ടക്കാരനെ കണ്ടു. നല്ല മുഖപരിചയമുണ്ട്. ആള് ജോലിയിൽ വളരെ ആത്മാർത്ഥത കാട്ടുന്നുണ്ട് എന്നാണ് താരം കുറിച്ചിരിക്കുന്നത്. വിൻഡോ ഗ്ലാസിലൂടെ പകർത്തിയ ഒരു വീഡിയോ ആണ് അത്.

ശേഷം താരം ജനലിൽ മുട്ടി വിളിക്കുമ്പോൾ തോട്ടക്കാരൻ തിരിഞ്ഞു നോക്കുന്നതായി വീഡിയോയിൽ കാണുന്നു. അച്ഛൻ പ്രിയദർശനാണ് തോട്ടത്തിൽ നിൽക്കുന്നത് എന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് പ്രേക്ഷകർക്ക് മനസ്സിലാകുന്നത്. സിനിമ തിരക്കുകൾ ഇല്ലാതെ പ്രകൃതിയിലേക്ക് ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം.









