പോ ൺ താരം മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് പാക്കിസ്ഥാൻ ബാൻ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ താരം പുറത്തു വിട്ട പുതിയ വാർത്ത ആരാധകർക്കിടയിൽ തരംഗമാവുകയാണ്. ടിക് ടോക്കിലെ തന്റെ ഷോർട്ട് ക്ലിപ്പുകൾ മൈക്രോ ട്വിറ്ററിൽ വീണ്ടും പോസ്റ്റു ചെയ്യുമെന്നാണ് മിയ ഖലീഫ അറിയിച്ചത്.
“ഫാസിസത്തെ നേരിടാൻ ആഗ്രഹിക്കുന്ന എൻ്റെ പാകിസ്ഥാൻ ആരാധകർക്കായി ഞാൻ ഇപ്പോൾ മുതൽ എന്റെ എല്ലാ ടിക്ക് ടോക്കുകളും ട്വിറ്ററിൽ വീണ്ടും പോസ്റ്റു ചെയ്യും. ” എന്ന ട്വീറ്റിലൂടെയാണ് താരം പാകിസ്ഥാൻ്റെ നടപടിക്കെതിരെ മുന്നോട്ട് വന്നിരിക്കുന്നത്.
ട്വിറ്ററിൽ നിരവധി കാര്യങ്ങളിൽ താരം തന്റെ അഭിപ്രായം ഉറക്കെ പറയാറുണ്ട്. മെയ് മാസത്തിൽ ജറുസലേമിലെ അൽ-അക്സാ പള്ളിയിൽ ഇസ്രയേൽ സൈന്യം ആ ക്രമണത്തിനെതിരെ താരം സംസാരിച്ചിരുന്നു. ഫെബ്രുവരിയിൽ ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണക്കുകയും ചെയ്തിരുന്നു.
ഇതിനിടയിൽ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് പാകിസ്ഥാൻ താരത്തിന്റെ അക്കൗണ്ട് ബാൻ ചെയ്തത്. എതിർ പക്ഷത്തു ആരാണെന്നു നോക്കാതെയുള്ള താരത്തിന്റെ പ്രതികരണങ്ങൾ ആണോ നിരോധനത്തിന് പിന്നിൽ എന്ന് ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ച വിവരം താരം അറിയുന്നത് ഒരു ആരാധകനിലൂടെയാണ്. താരത്തിന് 22.2 ദശലക്ഷം ഫോളോവേഴ്‌സും 270 ദശലക്ഷത്തിലധികം ലൈക്കുകളും ടിക് ടോകിൽ ഉണ്ടായിരിക്കെയാണ് ഇങ്ങനെ ഒരു നിരോധനം വന്നിരിക്കുന്നത്.
താരത്തിന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു രാജ്യമാണ് പാക്കിസ്ഥാൻ. ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ചതോടെ നഷ്ടപ്പെടുന്നത് നിരവധി ആരാധകരെയാണ്. ടിക് ടോക്ക് നിരോധിച്ചതിൽ നിരാശയുണ്ടെന്നും പുതിയ വിഡിയോകളെല്ലാം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുമെന്നും അറിയിച്ചതിലൂടെ ആരാധകർക്ക് പുതിയ വഴി കാണിച്ചിരിക്കുകയാണ് താരം.