മലയാള സിനിമയിൽ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് അഭിരാമി. ചെയ്ത വേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടാൻ താരത്തിന് ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെ ആണ് താരം കൂടുതൽ ജനകീയമായത്. പ്രേക്ഷകരുടെ സ്വന്തം നടിയായി മാറിയതും ആ സിനിമയിലൂടെ ആയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി വേറെയും നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
താരത്തിന്റെ ആദ്യ സിനിമയിൽ താരം ചെയ്തത് ചെറിയൊരു വേഷമായിരുന്നു. 1999ല്‍ ഇറങ്ങിയ മലയാള ചലച്ചിത്രമായ പത്രം എന്ന സിനിമയില്‍ ആണ് താരം ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം താരം അഭിനയിച്ച സിനിമകൾ എല്ലാം വലിയ വിജയമായിരുന്നു. മികച്ച സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു.
മില്ലേനിയം സ്റ്റാര്‍സ്, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ എന്നിവയെല്ലാം താരം അഭിനയിച്ചതിൽ മികച്ചു നിൽക്കുന്നവയാണ്. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ താരം അവതരിപ്പിച്ചത് അഹങ്കാരമുള്ള കഥാപാത്രം ആയിരുന്നു. എന്തിനോടും ചെറുത്ത് നില്‍ക്കുന്നതും, തന്റേടിയായതുമായ ഒരു പെണ്ണ്.
അന്നത്തെ കാലഘട്ടത്തില്‍ സ്ത്രീകള്‍ അടങ്ങി ഒതുങ്ങി ജീവിക്കണം എന്നതില്‍ ആയിരുന്നു പ്രാധാന്യം. അതിനാല്‍ തന്നെ ഇങ്ങനെ ഒരു കുട്ടിയെ ഒതുക്കിയപ്പോള്‍ സിനിമ വലിയ ഹിറ്റായി. എന്നാല്‍ തനിക്ക് ഇപ്പോള്‍ ചിന്തിയ്ക്കുമ്പോള്‍ ആ കഥയോടും കഥാപാത്രത്തോടും യോജിക്കാന്‍ കഴിയുന്നില്ല എന്നാണ് താരം പറയുന്നത്.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് പതിനഞ്ചോ പതിനാറോ വയസെ ഉണ്ടായിരുന്നുള്ളു എന്നും അന്ന് ആ ചിത്രത്തിനോട് യോജിച്ചിരുന്നു പക്ഷെ ഇന്ന് അത് അങ്ങനെ അല്ലായിരുന്നു വേണ്ടത് എന്ന് മനസിലാക്കാന്‍ പറ്റുന്നുണ്ട് എന്നുമാണ് താരം പറഞ്ഞത്.