മലയാള സിനിമകളിൽ അഭിനയിക്കുകയും ഒരുപാട് വലിയ ആരാധക കൂട്ടത്തെ നേടുകയും ചെയ്ത ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് നിത്യ ദാസ്. 2000കളുടെ തുടക്കത്തിലായിരുന്നു താരം സിനിമയിൽ മേഖലയിൽ സജീവമായിരുന്നത്.
2001 ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയം ആരംഭിച്ചത്. ദിലീപ് ഹരിശ്രീ അശോകൻ കോമഡി നല്ല പോലെ വർകൗട്ടായാ സിനിമയായിരുന്നു ഇത് ആദ്യ സിനിമയാണെങ്കിലും ആ കഥാപാത്രത്തെ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു.
ഇതിന് ശേഷം കലാഭവൻ മണിക്കൊപ്പം അഭിനയിച്ച കണ്മഷിയും ശ്രദ്ധേയമായിരുന്നു. ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യ കിരീടം, നരിമാൻ എന്നിവയാണ് മലയാളത്തിലെ മറ്റ് സിനിമകൾ. മികച്ച രീതിയിലാണ് ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചത്.
സൂര്യ, കൈരളി , സൺ, ജയ ടിവി എന്നീ ചാനലുകളിൽ എല്ലാം താരം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 2007 ലായിരുന്നു താരത്തിന്റെ വിവാഹം. 2005 ളെ ചെന്നൈ യാത്രയിൽ ഇന്ത്യൻ എയർലൈൻസിൽ ഫ്ലൈറ്റ് ക്രൂവിൽ അംഗമായ അരവിന്തിനെ പരിചയപ്പെട്ടതാണ് വിവാഹത്തിലെത്തിയത്.
രണ്ടു മക്കളാണ് തരത്തിനുള്ളത്. നൈനാ ജാംവാളും നമൻ സിംഗും. കശ്മീരിൽ സ്ഥിര താമസമാക്കിയ താരം ഇപ്പോൾ കോഴിക്കോട് മാറി.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ ഓരോന്നും ആരാധകർ ആരവമായി കൊണ്ടാടാറുണ്ട്. ഇപ്പോഴും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
താരത്തെയും മകളുടെയും ഒരുമിച്ചുള്ള ഫോട്ടോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന മുഖ സാദൃശ്യമാണ് അമ്മക്കും മകൾക്കും. 12 വയസ്സുള്ള മകളും താരവും ഒരു പോലെയുള്ള ഡ്രസ്സ് ധരിച്ചതും വളരെ അത്ഭുതപ്പെടുത്തുന്നുണ്ട്.