മലയാളത്തിന്റെ പ്രിയ സംവിധായകൻ കമൽ സംവിധാനം ചെയ്ത 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച താരമാണ് ഷംന കാസിം. പിന്നീട് താരം അഭിനയിച്ച മലയാള സിനിമകളിൽ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.
ക്ലാസിക്കൽ ഡാൻസറായ താരം അമൃത ടിവിയിലെ റിയാലിറ്റി ഷോ ആയ സൂപ്പർ ഡാൻസിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചു.
2007ലാണ് ശ്രീമഹാലക്ഷ്മി എന്ന സിനിമയിലൂടെ താരം ആദ്യമായി തെലുങ്കിൽ അഭിനയിച്ചത്.
തൊട്ടടുത്ത വർഷം മുനിയാണ്ടി വിലങ്ങിയാൽ മൂന്രമാണ്ട് എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 2009 ൽ പുറത്തിറങ്ങിയ ജോഷ് എന്ന സിനിമയിലൂടെയാണ് താരം കന്നഡയിൽ അഭിനയിച്ചത്.
തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. മലയാളത്തേക്കാൾ നല്ല വേഷങ്ങൾ മറ്റു ഭാഷകളിൽ തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് താരം വ്യക്തമാക്കുന്നുണ്ട്. പ്രാധാന്യമുള്ള വേഷങ്ങൾ താരം ചെയ്തത് തമിഴിലും മറ്റും ആണ്.
ഇപ്പോളിതാ താൻ ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. കുട്ടിക്കാലത്ത് ആണ് സംഭവം എങ്കിലും തന്റെ ആദ്യരാത്രിയും അവർ കുളമാക്കും എന്നും താരം പറയുകയുണ്ടായി. കുട്ടിക്കാലം ആയതു കൊണ്ട് അന്നത്തെ ഒരു പൊട്ടത്തരം ആയിരുന്നു അതേന്നും താരം പറയുന്നുണ്ട്.
താരത്തിന് നാല് വയസ്സുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം. അവരുടെ ആദ്യരാത്രിയാണ് താരം കുളമാക്കിയത്. ഇത്താത്തയുടെ റൂമിൽ കിടന്നു എന്ന് മാത്രം പറഞ്ഞാൽ പോരാ ആ കട്ടിലിൽ മൂത്രം ഒഴിക്കുകയും ചെയ്തു എന്നാണ് താരം പറഞ്ഞത്.
ഇത്താത്തയുടെ ഭർത്താവ് ഇപ്പോഴും അത് പറഞ്ഞു എന്നെ കളിയാക്കാറുണ്ട് എന്നും താരം പറഞ്ഞു. എൻെ ആദ്യരാത്രിയും കുളമാക്കി കയ്യിൽ തരുമെന്ന് താത്തയും ഭർത്താവും ചലഞ്ച് ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞിട്ടുണ്ട്.