തന്റെതായ അവതരണ മികവ് കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ വലിയൊരു ആരാധക വൃന്ദത്തെ നേടിക്കൊടുത്ത താരമാണ് മിഥുൻ. മലയാളികളുടെ ഇഷ്ടപ്പെട്ട അവതാരകരിൽ ഒരാളാണ് താരം. മിഥുന്റെ അവതാരണ ശൈലി തന്നെയാണ് മിഥുനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത്.
വേറിട്ട കഥാപാത്രങ്ങളിലൂടെ താരം സിനിമകളിലും ഒരുപാട് തിളങ്ങിയിട്ടുണ്ട് എങ്കിലും അവതരണ മേഖലയിലൂടെ ആണ് താരത്തെ ജനങ്ങൾ കൂടുതൽ അടുത്തറിയുന്നത്. വില്ലനായും ഹാസ്യ കഥാപാത്രമായും താരം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
ഒരു നടൻ എന്നതിനേക്കാൾ മികച്ചൊരു അവതാരകൻ ആണ് താരം. കോമഡി ഉത്സവത്തിന്റെ നട്ടെല്ലാണ് താരം. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. പ്ലാറ്റ്ഫോമുകളിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സും ഉണ്ട്. തന്റെ ഭാര്യക്കും മക്കൾക്കും ഒപ്പമുള്ള വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്.
താരം പങ്കുവെക്കുന്ന ഫോട്ടോകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട് എങ്കിലും ഇപ്പോൾ താരം പങ്കുവച്ച ഒരു ഫോട്ടോക്കെതിരെ വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കൾക്കുമൊപ്പം വീക്കെൻഡ് ആഘോഷിക്കുന്നതിനിടയിൽ ബീച്ച് സൈഡിൽ ഇരുന്ന് ഡിന്നർ കഴിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ആ ചിത്രമാണ് വിവാദങ്ങൾക്ക് തുടക്കമായത് മിഥുന്റെ ഭാര്യ ലക്ഷ്മിയുടെ വസ്ത്രധാരണം തന്നെയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം തിരിഞ്ഞിരിക്കുന്നത്.വളരെ മോശപ്പെട്ട കമന്റുകൾ ആണ് പലരും പറഞ്ഞത്. ലക്ഷ്മി തന്നെ പലതിനും മറുപടി നൽകിയിരുന്നു.
ബീച്ച് സൈഡിൽ ആണ് ഇരുവരും ഉള്ളത് എന്ന് മിഥുൻ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞിരുന്നു. പിന്നെയും ഒരുപാട് മോശമായി വിമർശനങ്ങൾ കനത്തപ്പോൾ മിഥുൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. “പന്നികളോട് ഗുസ്തി പിടിക്കാൻ പോകരുത്. നിങ്ങൾ വൃത്തികെട്ടതാകും പന്നികളെ പോലെ.” എന്നായിരുന്നു മിഥുൻ നൽകിയ മറുപടി.