ഇതിൽ നിന്നും ഒരു മുട്ട തിരഞ്ഞെടുക്കൂ… നിങ്ങളുടെ സ്വഭാവം അറിയാം…

in Entertainments

ചിത്ര രൂപത്തിൽ എഴുത്തുകൾ ഉള്ള നാല് മുട്ടകളാണ് താഴെയുള്ളത്.  ഇതിൽ ഓരോന്നും തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ സ്വഭാവ ഗുണവുമായി ബന്ധപ്പെട്ട ഒരോ സന്ദേശം ഉൾപ്പെടുന്നുവെന്നാണ് വിശ്വാസം. ഓരോന്നും തെരഞ്ഞെടുക്കുന്ന വ്യക്തിക്ക് തങ്ങളുടെ സ്വഭാവം ഏത് ഗണത്തിൽ പെടുന്നു എന്ന് മനസ്സിലാക്കാനുള്ള ഒരു ഉപായം ആണിത്.

അക്ഷരമാല രൂപപ്പെടുന്നതിനും വളരെ മുൻപ് പുരാതന ഈജിപ്തിൽ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന ചിത്രരൂപത്തിലുള്ള ചിഹ്നങ്ങളാണ് ഈ നാലു സ്വർണമുട്ടകളിലും രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ സ്വഭാവം  സ്വയം മനസ്സിലാക്കാനും ജീവിതപുരോഗതിക്കായി വരുത്തേണ്ട നിർണായക മാറ്റങ്ങളും ഇവയിൽനിന്ന് മനസ്സിലാകും.

ഒന്നാം സ്വർണ മുട്ട തിരഞ്ഞെടുക്കുന്ന വ്യക്തി വക ഒരുപാട് കഴിവുകളും താല്പര്യങ്ങളും ഉള്ള ഒരാൾ ആയിരിക്കും. ചുരുക്കത്തിൽ പ്ലാനിങ്ങിലെ പുലികൾ. ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്കു പോലും ഒരു പദ്ധതി സൂക്ഷിക്കുന്നവരാകും. ഈ മികവ് തന്നെ പലപ്പോഴും വിനയായി വരാം എന്നും പറയുന്നു. അതായത് ഏകാഗ്രതയോടും ക്ഷമയോടും മുന്നോട്ടു പോകുകയും വേണമെന്ന് ചുരുക്കം.

രണ്ടാം സ്വർണ മുട്ട തെരഞ്ഞെടുക്കുന്ന വ്യക്തി നേരെ വാ, നേരെ പോ മട്ടുകാരാണ്. ഇവർ അവഹേളനം സഹിക്കില്ല. വെട്ടിത്തുറന്നുള്ള സംസാരശൈലി ആയിരിക്കും ഇക്കൂട്ടരുടെ. വൈകാരിക നിയന്ത്രണവും നയപരമായ പെരുമാറ്റവും ബോധപൂർവം ശീലിക്കുകയാണ് ഇത്തരക്കാർ വേണ്ടത് .

മൂന്നാം സ്വർണ മുട്ട തിരഞ്ഞെടുത്തവർ എന്തിനെയും സ്വീകരിക്കാനും ഉൾക്കൊള്ളാനും മനസ്സുള്ളവരാണ്. കഷ്ടതകളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ ഉൾക്കരുത്ത് നേടിയവരാകും. റിസ്ക് എടുത്തുള്ള പരിപാടികൾ ഇവർക്ക് ബുദ്ധിമുട്ടായിരിക്കും. ജീവിതത്തോടുള്ള പിൻവലിയൽ സമീപനം ഉണ്ടെങ്കിൽ അത് തിരുത്തുകയാണ് ഇക്കൂട്ടർ ചെയ്യേണ്ടത്.

നാലാം സ്വർണ മുട്ട തിരഞ്ഞെടുത്തവർ ഗൗരവ പ്രകൃതക്കാരായിരിക്കും. പൊടിപ്പും തൊങ്കലും വെച്ച സംഭാഷണ ശൈലി ഇഷ്ടപ്പെടാത്ത ഇവർക്ക് മനസ്സിൽ ഒന്നും പുറത്തൊന്നും പ്രകടിപ്പിക്കാൻ കഴിയും. ആശയക്കുഴപ്പങ്ങൾ ഒരുപാട് ഉണ്ടാകുന്ന ഇവർക്ക് വേണ്ടത് എന്താണോ അത് മാത്രം വിശകലനം ചെയ്തു തീരുമാനമെടുത്ത് മുന്നോട്ട് പോകൽ ആണ് നല്ലത്.

Leave a Reply

Your email address will not be published.

*