എന്നെ സന്തോഷിപ്പിക്കുന്ന ആളാവണം, കമ്പനി തരുന്ന ആളാവണം, ഇനിയയുടെ ഭാവി വരന് വേണ്ട ഗുണങ്ങൾ ഇങ്ങനെ.. വിവരിച്ച് താരം..

in Uncategorized

തെന്നിന്ത്യൻ ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഇനിയ. ഒരുപാട് ചെറുപ്പത്തിൽ തന്നെ ഇനിയ സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ പ്രശസ്തിയാർജിച്ചതും  പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതും  തമിഴ് ചലച്ചിത്ര വീഥിയിൽ ഒരുപാട് നല്ല വേഷങ്ങൾ കിട്ടിയതിനു ശേഷം ആയിരുന്നു.

മോഡലിംഗ് രംഗത്ത് നിന്നുമാണ് ഇനിയാ സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 2005ലാണ് താരത്തിന്  മിസ് ട്രിവാൻഡ്രം പട്ടം ലഭിച്ചത്. അതിനു ശേഷം മലയാളത്തിലെ ഒരുപാട് ചലചിത്രങ്ങളുടെ ഭാഗമായി എങ്കിലും 2011 തമിഴ് സർക്കാർ മികച്ച നടിക്കുള്ള അവാർഡ് നൽകിയിരുന്നു. അതിനു ശേഷം ലഭിച്ച ഓരോ വേഷങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു എന്ന് തന്നെ വേണം മനസ്സിലാക്കാൻ.

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് താരം എപ്പോഴും. ഇപ്പോൾ താരം തന്റെ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പഴയ കാമുകൻ  ആരാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് താരം സംസാരിച്ചത്. കൂടെ ഡാൻസ് സ്കൂളിലുണ്ടായിരുന്ന പയ്യനോട് ഒരു ക്രഷ് തോന്നി എന്നും ക്രഷ്  മാത്രമല്ല യഥാർത്ഥത്തിൽ അതൊരു പ്രേമമായിരുന്നു എന്ന് തന്നെയാണ് താരം വെളിപ്പെടുത്തുന്നത്.

അതൊരു സീരിയസ് റിലേഷൻഷിപ്പ് ആയിരുന്നു എന്നും സിനിമാ രംഗത്തു നിന്ന് പുറത്തായിരുന്നു അദ്ദേഹമെന്നും കുടുംബാംഗങ്ങളെല്ലാം ഇതേക്കുറിച്ച് അറിയാമായിരുന്നു എന്നും താരം പറയുന്നു. 2014 ന് ആ  റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയതു. ഇപ്പോൾ സിംഗിൾ ആണ് എന്നും മിംഗിളാവാൻ റെഡി ആണ് എന്നും താരം പറയുന്നുണ്ട്.

ഭാവി വരന്  ഉണ്ടാവേണ്ട പ്രത്യേകതകളെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നെ സന്തോഷപെടുത്തുന്ന ആളായിരിക്കണം എന്നാണ് ഭാവി വരനെ കുറിച്ച് ഇനിയ ആദ്യം പറഞ്ഞ പ്രത്യേകത.  താരം സംസാരത്തെ ഇഷ്ടപ്പെടുന്ന ആളാണ് എന്നും അതുകൊണ്ട് തന്നെ ഭാവിവരൻ  ഹെൽത്തി ആയി സംസാരിച്ചു  കമ്പനി തരുന്ന ആളായിരിക്കണം എന്നാണ് ആഗ്രഹം എന്നും താരം കൂട്ടിച്ചേർത്തു.

സിനിമക്കും മോഡലിനും അപ്പുറം മലയാള പരമ്പരയിലും ടെലിഫിലിമുകളിലും പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വയലാർ മാധവൻ കുട്ടിയുടെ ഓർമ്മ,  ശ്രീ ഗുരുവായൂരപ്പൻ തുടങ്ങിയ മലയാള പരമ്പരയിലെ അഭിനയം ശ്രദ്ധേയമായിരുന്നു. ആദ്യചിത്രം സൈറ ആയിരുന്നു. മലയാളത്തിലും തമിഴിലുമായി ഇപ്പോൾ 25ലധികം മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിനു സാധിച്ചു.

Ineya
Ineya
Ineya

Leave a Reply

Your email address will not be published.

*