മായാനദി കണ്ട് അച്ഛനും അമ്മയും വഴക്ക് പറഞ്ഞിരുന്നു; സിനിമ അവർക്ക് ഇഷ്ടപ്പെട്ടു പക്ഷേ ചില സീനുകളോടായിരുന്നു അവരുടെ വിരോധം.. തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി…..

in News

മലയാള സിനിമ ലോകത്ത് വളരെ ചുരുങ്ങിയ കാലയളവിൽ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധയും പിന്തുണയും നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് വരെ താരത്തിന് ലഭിച്ചു. താരം അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റ് ആയതു കൊണ്ടാണ് താരത്തിന് ഭാഗ്യ നായിക എന്ന പേര് വരാൻ തന്നെ കാരണം.

ഇപ്പോൾ മുൻനിര നായികമാരുടെ ലിസ്റ്റിൽ താരം പ്രമുഖയാണ്. പ്രൊഫഷണലി ഒരു ഡോക്ടറായ താരത്തിന്റെ അഭിനയ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്നു മികച്ച ആകാനും മികച്ച പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായവും നേടാനും താരത്തിന് സാധിച്ചു.

താരം അഭിനയിച്ച് സൂപ്പർ ഹിറ്റായ ഒരു സിനിമയാണ് മായാനദി. താരം അതിന്റെ അഭിനയത്തിന് ശേഷം നടന്ന കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മായാനദിയിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടം പിടിച്ച നടിയാണ് താരം.

സിനിമാ പാരമ്പര്യമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് ചലച്ചിത്രലോകത്തേക്ക് എത്തിയയാളാണ് താരം. അതുകൊണ്ട് തന്നെ കുടുംബത്തില്‍ നിന്ന് നല്ല എതിര്‍പ്പ് നേരിട്ടുണ്ടെന്ന് പറയുകയാണ് താരം. താരം നൽകിയ പുതിയ ഒരു അഭിമുഖമാണ് ഇപ്പോൾ തരംഗമാകുന്നത്. സിനിമയിൽ വരുന്നതിനോട് തന്നെ രക്ഷിതാക്കൾക്ക് എതിർപ്പായിരുന്നു എന്നാണ് താരം പറയുന്നത്.

സിനിമയുമായി യാതൊരു ബന്ധമില്ലാത്ത ഞാന്‍ നടിയായതും അവര്‍ക്ക് ഷോക്കായി എന്നാണ് താരം പറഞ്ഞത്. അഭിനയിച്ച സിനിമകൾ ഒക്കെ ഹിറ്റ് ആയിട്ടും ഇപ്പോഴും അവര്‍ ഒരുവിധം പൊരുത്തപ്പെട്ടു പോകുന്നുവെന്ന് മാത്രമാണ് എന്നും പൂർണ്ണമായും ഇപ്പോഴും തന്റെ കരിയറിനോട് യോജിക്കാൻ അവർക്ക് സാധിച്ചിട്ടില്ല എന്നുമാണ് താരം വ്യക്തമാക്കിയത്.

മായാനദി കണ്ട് അച്ഛനും അമ്മയും കുറച്ച് വഴക്ക് പറഞ്ഞിരുന്നു എന്നും സിനിമ അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ചില സീനുകളോടായിരുന്നു വിരോധം എന്നും താരം പറഞ്ഞു. രക്ഷിതാക്കളല്ലേ. അത് സ്വാഭാവികമാണ് എന്നും അത് സിനിമയുടെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ അവര്‍ സമയമെടുത്തു എന്നും താരം അതിനോട് കൂട്ടിച്ചേർത്ത് പറഞ്ഞിട്ടുണ്ട്.

മായാനദിയ്ക്ക് ശേഷം ഏത് സിനിമ ചെയ്താലും ആളുകള്‍ മായനദിയെക്കുറിച്ച് മാത്രമെ സംസാരിക്കൂ എന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ആ കഥാപാത്രവും സിനിമയും അത്ര നന്നായിട്ട് ആളുകള്‍ക്ക് ഇഷ്ടമായി എന്നതു കൊണ്ടാണത് എന്നും താരം പറഞ്ഞതിനോടൊപ്പം പറഞ്ഞത് അത് ബ്രേക്ക് ചെയ്യാന്‍ നോക്കിയിട്ട് കാര്യമില്ല എന്നും കൂടുതല്‍ നല്ല സിനിമ ചെയ്യുകയെ നിവൃത്തിയുള്ളു എന്നുമാണ്.

Aishu
Aishu
Aishu
Aishu

Leave a Reply

Your email address will not be published.

*